കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം: കെ എം മാണി

കോട്ടയം: (www.kvartha.com 22.03.2019) തെരെഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടപ്പിലാക്കാന്‍ കഴിയാത്ത കാര്‍ഷിക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ ഒരിക്കല്‍ക്കൂടി വഞ്ചിച്ചിരിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ കെ എം മാണി. കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ അലംഭാവമാണ്. ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് കാര്‍ഷിക പാക്കേജ് എന്ന തട്ടിപ്പുമായി സര്‍ക്കാര്‍ രംഗത്ത് വന്നത്.

എന്നാല്‍ ഇത് നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥത ഇല്ലെന്ന് ഉത്തരവിറങ്ങാത്തതോടെ തെളിഞ്ഞിരിക്കുന്നു. ചീഫ് സെക്രട്ടറിയുടെമേല്‍ കുതിരകയറുന്ന കൃഷിവകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്.

Farm suicides increase due to the state government's inadequacy; K M Mani, Kottayam, News, Kerala, Politics, Farmers, Suicide, Minister, Government

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം ഉത്തരവായി ഇറങ്ങണമെന്ന ചട്ടം നിലവില്‍ ഇരിക്കുമ്പോഴാണ് കാര്‍ഷിക പാക്കേജ് സംബന്ധിച്ച പ്രഖ്യാപനത്തില്‍ തുടര്‍നടപടികളൊന്നും സാധ്യമാകാത്തത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയത്തിന്റെയും ഭരണനിര്‍വഹണത്തിന്റെയും പിടിപ്പുകേടിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട കര്‍ഷകരോട് കടുത്ത അവഗണനയും വഞ്ചനയുമാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ജപ്തി നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ബാങ്കുകള്‍ ഇതുമായി മുന്നോട്ടുപോകുകയാണ്. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധി വര്‍ദ്ധിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് നടപടികള്‍ വേഗത്തിലാക്കണമെന്നും കെ എം മാണി പറഞ്ഞു.

Keywords: Farm suicides increase due to the state government's inadequacy; K M Mani, Kottayam, News, Kerala, Politics, Farmers, Suicide, Minister, Government.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?