അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

മൊഗ്രാല്‍: (www.kasargodvartha.com 09.03.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. കെ കെ പുറത്തെ അബ്ദുര്‍ റഹ് മാന്‍ (50) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നല്ലൊരു പാചകക്കാരന്‍ കൂടിയായിരുന്നു. പരേതനായ കെ കെ പുറം മമ്മി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

ഭാര്യ: ജമീല. മക്കള്‍: ഷഹന, ശബാന, ജസീന, സാബിത്ത്, ശുഐബ് (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: പരേതനായ അസീസ്, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, ആരിഫ്, അലി, സിദ്ദീഖ്. മൃതദേഹം മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. അബ്ദുര്‍ റഹ് മാന്റെ നിര്യാണത്തില്‍ കെ കെ പുറം പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും, എം സി അബ്ദുല്‍ ഖാദര്‍ ഹാജി ചാരിറ്റബിള്‍ ട്രസ്റ്റും അനുശോചിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Mogral, Death, Obituary, Treatment, Man died after illness
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?