ശബരിമലയും മതവികാരവുമായി ബന്ധപ്പെട്ട വിഷയമല്ലേ? എന്നിട്ടും ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലേ? ബാബരി മസ്ജിദ് കേസില്‍ മുസ്ലീം സംഘടനകള്‍ക്ക് വേണ്ടി അഡ്വ. രാജീവ് ധവാന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: (www.kvartha.com 06.03.2019) ശബരിമലയും മതവികാരവുമായി ബന്ധപ്പെട്ട വിഷയമല്ലേയെന്നും എന്നിട്ടും സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലേയെന്നും ബാബരി മസ്ജിദ് കേസില്‍ മുസ്ലീം സംഘടനകള്‍ക്ക് വേണ്ടി അഡ്വ. രാജീവ് ധവാന്‍ ചോദിച്ചു. ബാബരി മസ്ജിദ് വിഷയം മതപരവും വൈകാരികവുമായ വിഷയമാണെന്നും കേവലം സ്വത്ത് തര്‍ക്കം മാത്രമല്ലെന്നുമുള്ള ഹിന്ദു മഹാസഭയുടെ വാദത്തിന് മറുപടിയായാണ് രാജീവ് ധവാന്‍ സുപ്രീം കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

അയോധ്യ ഭൂമിതര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥതയ്ക്ക് വിടണമോ എന്ന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടെയായിരുന്നു രാജീവ് ധവാന്‍ ശബരിമല വിധി പരാമര്‍ശിച്ചത്. അന്തിമ വിധി വന്നാല്‍ കോടതിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് മധ്യസ്ഥ ശ്രമം നടത്തുന്നതെന്നും ജസ്റ്റിസ് ബോബ്ഡെ പറഞ്ഞിരുന്നു.

Babri Masjid Case: Advocate Rajeev Dhavan Says, "Muslim Petitioners Are Agreeable To Mediation", New Delhi, News, National, Sabarimala, Religion, Supreme Court of India.
അതേസമയം മധ്യസ്ഥശ്രമങ്ങളോട് തുറന്ന സമീപനമല്ല ഹിന്ദു മഹാസഭ കോടതിയില്‍ സ്വീകരിച്ചത്. കക്ഷികള്‍ മധ്യസ്ഥതക്ക് സമ്മതിച്ചാലും ജനം അംഗീകരിക്കണമെന്നില്ലായെന്ന് ഹിന്ദു മഹാസഭ വാദിച്ചു. മധ്യസ്ഥചര്‍ച്ച മുസ്ലിം സംഘടനകള്‍ക്ക് സമ്മതമാണെന്നും മധ്യസ്ഥചര്‍ച്ചയ്ക്കുള്ള വ്യവസ്ഥകള്‍ കോടതിക്ക് നിശ്ചയിക്കാമെന്നും രാജീവ് ധവാന്‍ കോടതിയെ അറിയിച്ചു.

ബാബരി മസ്ജിദ് വൈകാരിക വിഷയമാണെന്നും വിധി സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ബോധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചതോടെയാണ് വൈകാരിക വിഷയമായിട്ടും ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീം കോടതി വിധി പറഞ്ഞിട്ടുണ്ടെന്ന കാര്യം രാജീവ് ധവാന്‍ ഓര്‍മിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Babri Masjid Case: Advocate Rajeev Dhavan Says, "Muslim Petitioners Are Agreeable To Mediation", New Delhi, News, National, Sabarimala, Religion, Supreme Court of India.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?