കര്‍ഷക ആത്മഹത്യ: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി
കോട്ടയം:(www.kvartha.com 01/03/2019) സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തുടരുന്നത് ആശങ്കാജനകമാണെന്നും സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുമ്പൊന്നും ഉണ്ടാകാത്തവിധം കര്‍ഷക ആത്മഹത്യകളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്നും കര്‍ഷകര്‍ക്ക് എങ്ങനെ ആശ്വാസം നല്‍കാമെന്ന് ചര്‍ച്ച ചെയ്യണമെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കടക്കെണിയിലകപ്പെട്ട കര്‍ഷകര്‍ക്ക് പരമാവധി സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വായ്പ മുടങ്ങിയ കര്‍ഷകര്‍ക്ക് ഇനി നോട്ടീസ് അയക്കരുതെന്ന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. കര്‍ഷകരുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും ബാങ്കുകള്‍ നിര്‍ത്തിവയ്ക്കണമെന്നും ഉമ്മന്‍ചാണ്ടി അഭ്യര്‍ത്ഥിച്ചു.
മാള കുഴൂരില്‍ കടക്കെണിയിലായ കര്‍ഷകന്‍ ജീവനൊടുക്കിയതിന് പിന്നാലെയാണ് അദ്ദേഹം രംഗത്തെത്തിയത്. പാറാശ്ശേരി സ്വദേശി ജിജോ പോള്‍ (47 ) ആണ് വെള്ളിയാഴ്ച തൂങ്ങിമരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, Farmers, Suicide, Oommen Chandy, Oommen Chandy on Farmer's suicide

Powered by Info News For You

Comments
Post a Comment