ആനപ്പേടിയില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാനാകാതെ കഴിഞ്ഞ ഗര്‍ഭിണിക്ക് ഒടുവില്‍ വീട്ടില്‍ തന്നെ സുഖപ്രസവം; അവസരോചിതമായി ഇടപ്പെട്ട് പരിചരിച്ച് നഴ്‌സ് ലിസി
കല്‍പ്പറ്റ: (www.kvartha.com 25.03.2019) ആനപ്പേടിയില്‍ പുറത്തിറങ്ങാതെ വീടിനുള്ളില്‍ കഴിഞ്ഞ ഗര്‍ഭിണി വീട്ടില്‍ തന്നെ പ്രസവിച്ചു. പനമരം പുഞ്ചവയല്‍ പണിയ കോളനിയിലെ രാഗിണിക്കാണ് വീടിനുള്ളില്‍ തന്നെ സുഖപ്രസവമുണ്ടായത്. പനമരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സായ ലിസ്സി മാത്യുവിന്റെ അവസരോചിത ഇടപെടലാണ് രാഗിണിക്കും കുഞ്ഞിനും തുണയായത്. ശനിയാഴ്ച രാവിലെ ആറു മണിക്ക് ഫോണ്‍ ശബ്ദിച്ചപ്പോള്‍ ലിസ്സി സ്വപ്നത്തില്‍ പോലും കരുതിയില്ല താന്‍ ഒരു ഗൈനക്കോളജിസ്റ്റിന്റെ റോളില്‍ ആവുമെന്ന്.
പുഞ്ചവയല്‍ പണിയ കോളനിയില്‍ നിന്നും മുത്തുവെന്ന സ്ത്രീയുടെ പരിഭ്രമം കലര്‍ന്ന സ്വരത്തില്‍ കോളനിയിലെ രാഗിണിക്ക് സുഖമില്ലെന്നും പ്രസവവേദനയാല്‍ പുളയുകയാണെന്നും, ആശുപത്രിയില്‍ പോകാന്‍ വാഹനം വിളിച്ചിട്ട് വരുന്നില്ലെന്നും, കോളനിക്ക് അടുത്ത് കാപ്പിത്തോട്ടത്തില്‍ മൂന്നോളം ആനകള്‍ ഉണ്ടെന്നും, ചിന്നം വിളി കേള്‍ക്കാമെന്നുമായിരുന്നു ഫോണ്‍ കോള്‍. പനമരം പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളില്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സായ ലിസി മാത്യു ഒട്ടും അമാന്തിച്ചില്ല. എന്ത് വില കൊടുത്തും അമ്മയേയും, കുത്തിനേയും രക്ഷിക്കണം എന്ന ചിന്ത മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ.
സ്വന്തം വാഹനം എടുത്ത് പനമരത്ത് നിന്നും പുഞ്ചവയല്‍ കോളനിയില്‍ എത്തി പ്രസവവേദനയാല്‍ പുളയുന്ന രാഗിണിയെ ശുശ്രൂഷിച്ചു. പ്രസവം എടുത്തു, പൊക്കിള്‍ക്കൊടി മുറിച്ച് അമ്മയേയും, ആണ്‍ കുഞ്ഞിനേയും സുരക്ഷിതരാക്കി. നേരത്തെ വിളിച്ച വാഹനം ഇതിനിടയില്‍ എത്തിയിരുന്നുവെങ്കിലും മാര്‍ഗമധ്യേ പ്രസവം വാഹനത്തില്‍ ആവുമെന്ന അവസ്ഥയിലായിരുന്നു. അതിനാല്‍ പ്രസവം വീട്ടില്‍ വെച്ച് നോക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Keywords: Lady give birth to a baby in the house; nurse who give best care for the lady, Wayanadu, News, Kerala, Health, Humor, Pregnant Woman, Nurse.

Powered by Info News For You

Comments
Post a Comment