ഹോട്ടലിന് മുന്നില്‍ ഒരു കുട പോലുമില്ലാതെ നട്ടുച്ചയ്ക്കും 'വിസിലടി ജോലിക്കാര്‍'; ചൂഷകരാകുന്നത് അന്യസംസ്ഥാന തൊഴിലാളികള്‍
കാസര്‍കോട്: (www.kasargodvartha.com 28.03.2019) കൊടും ചൂടില്‍ നാടും നഗരവും വലയുമ്പോള്‍ ഒരു വിധത്തിലുള്ള ദയാദാക്ഷിണ്യവുമില്ലാതെ ഹോട്ടല്‍ ഉടമകള്‍ അന്യസംസ്ഥാന തൊഴിലാളികളെ പൊരിവെയിലില്‍ വിസലടി ജോലിക്ക് നിര്‍ത്തുന്നത് കടുത്ത പ്രതിഷേധത്തിന് കാരണമാകുന്നു. പൊരിവെയിലില്‍ ഒരു കുട പോലും നല്‍കാതെയാണ് ഇവരെ റോഡരികില്‍ വിസിലടി ജോലിക്ക് നിര്‍ത്തുന്നത്. ഹോട്ടലിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ഒരു ചെറിയ ബോര്‍ഡും നല്‍കി വിസിലടിച്ചു കൊണ്ട് ശ്രദ്ധ ക്ഷണിക്കുകയാണ് ഇവര്‍.
അന്യസംസ്ഥാന തൊഴിലാളികളായതു കൊണ്ട് ഇവര്‍ക്ക് ഇതിനെതിരെ പ്രതികരിക്കാന്‍ പോലും സാധിക്കുന്നില്ല. കാസര്‍കോട്ടെ ഏതാനും ഹോട്ടലുകള്‍ക്കു മുന്നില്‍ ഇത്തരം കാഴ്ചകള്‍ പതിവാണ്. രാവിലെ 12 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു മണിവരെ തൊഴിലാളികളെ കൊണ്ട് പുറം ജോലികള്‍ ചെയ്യിക്കുന്നത് സര്‍ക്കാര്‍ കര്‍ശനമായി വിലക്കിയിരിക്കുമ്പോഴാണ് ഇതൊന്നും കൂസാതെ ഹോട്ടല്‍ ഉടമകള്‍ വിസിലടി ജോലിക്കാരെ പൊരിവെയിലില്‍ നിര്‍ത്തി പീഡിപ്പിക്കുന്നത്.
പലര്‍ക്കും ഇരിക്കാന്‍ ഒരു സ്റ്റൂള്‍ പോലും നല്‍കുന്നില്ല. ചിലര്‍ക്ക് സ്റ്റൂള്‍ നല്‍കാന്‍ സൗമനസ്യം കാട്ടുന്ന ഉടമകളുമുണ്ട്. എന്നാല്‍ ഇവര്‍ക്ക് വെയിലിന്റെ കാഠിന്യം കുറയ്ക്കാന്‍ ഒരു കുട നല്‍കണമെന്ന ചിന്ത പോലും ഉണ്ടാകുന്നില്ല. മണിക്കൂറുകളോളം ഒരേ നില്‍പില്‍ വിസിലടിച്ചുകൊണ്ട് ആളുകളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന തൊഴിലാളികള്‍ ശരിക്കും ജോലി കഴിയാറാകുമ്പോള്‍ ക്ഷീണിച്ച് പരവശരാകുന്നു. പലര്‍ക്കും പലവിധ രോഗങ്ങള്‍ വരാനും സാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ലേബര്‍ ഓഫീസര്‍മാര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് മുന്നറിയിപ്പ് നല്‍കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.
2018 ലെ കേരള ഷോപ്പ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) കോര്‍ഡിനെന്‍സിലെ ചട്ടം (21B) അനുസരിച്ച് ജീവനക്കാര്‍ക്ക് ജോലിക്കിടെ വിശ്രമിക്കാനുള്ള ഇരിപ്പിടം അനുവദിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണി വരെ ജീവനക്കാരെ ജോലിക്ക് നിയോഗിക്കരുതെന്നും ഇതുലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് ലേബര്‍ കമ്മീഷണര്‍ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Video, Hotel, Trending, Hotel employees working in Heavy heat; No mercy for Owners
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment