ഒരു വിഭാഗം ലോറി ഉടമകള്‍ നടത്തുന്ന പണിമുടക്കില്‍ പങ്കെടുക്കില്ല: ട്രക്ക് ഓണേഴ്സ് അസോസിയേഷന്‍
കാസര്‍കോട്: (www.kasargodvartha.com 04.03.2019) ഒരു വിഭാഗം ലോറി ഉടമകള്‍ മാര്‍ച്ച് ആറു മുതല്‍ നടത്തുന്ന പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും സര്‍വ്വീസ് നടത്തുന്ന ലോറികള്‍ക്ക് അവശ്യമായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ഓള്‍ കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോറി ഉടമകള്‍ക്ക് കേരളത്തില്‍ പ്രബലമായ ഒരു സംഘടനയെ ഉള്ളൂ. അത് എ കെ ടി ഒ എ ആണ്. കണ്ണൂരിലും പാലക്കാടും ഏതാനും ചില ജില്ലകളില്‍ മാത്രമുള്ള ലോറി ഉടമകള്‍ ചേര്‍ന്ന് രൂപീകരിച്ച കോ- ഓഡിനേഷന്‍ കമ്മിറ്റിയാണ് സമരം നടത്തുന്നത്.
സമരത്തിന് ഒരു ന്യായീകരണവുമില്ല. സമരത്തില്‍ പങ്കെടുക്കുന്നവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നേരത്തെ തന്നെ തങ്ങളുടെ സംഘടന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതും അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുള്ളതുമാണ്. ലോറികളില്‍ വരുന്ന ചരക്കുകളുടെ കയറ്റിറക്ക് കൂലി ഉടമസ്ഥന്‍ നല്‍കുക എന്ന അവരുടെ വാദവും അംഗീകരിക്കാന്‍ കഴിയാത്തതാണ്. കയറ്റിറക്ക് കൂലി ഇല്ലാത്ത ലോഡ് എടുക്കാന്‍ ട്രക്ക് ഉടമക്ക് സ്വാതന്ത്ര്യമുണ്ടെന്നും ആ സംഘടനയുടെ നിലപാട് കാരണം അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ ട്രക്കുകള്‍ക്ക് ലോഡ് ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.
അന്യസംസ്ഥാനത്തിലെ ലോറികളുടെ ആഭ്യന്തര സര്‍വ്വീസ് നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് എ കെ ടി ഒ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും വൈകാതെ തന്നെ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് എം അസ്‌ക്കര്‍, സെക്രട്ടറി സി എം മുഹമ്മദ് സാബിര്‍, സി എച്ച് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Press meet, Press Club, Lorry, Strike, Truck owners association against AKTOA Strike
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment