എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞതിന് പിന്നാലെ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

കടുത്തുരുത്തി: (www.kvartha.com 14.03.2019) എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞതിന് പിന്നാലെ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കടത്തുരുത്തി ആയാംകുടി നാല് സെന്റ് കോളനി മൂലക്കര മോഹന്‍ദാസിന്റെ മകള്‍ അതുല്യ (15) ആണ് കുഴഞ്ഞുവീണ് മരിച്ചത്. പനിയും ശ്വാസംമുട്ടലും പിടിപെട്ടതിനെ തുടര്‍ന്ന് കല്ലറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

എസ് എസ് എല്‍ സി പരീക്ഷ തുടങ്ങുന്നതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാവിലെ ആശുപത്രിയില്‍ നിന്നും നേരെ പരീക്ഷാ ഹാളിലേക്ക് പോവുകയായിരുന്നു. കല്ലറ എസ്എന്‍വിഎന്‍എസ്എസ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു. പരീക്ഷ എഴുതുന്നതിനായി ആശുപത്രിയില്‍ നിന്ന് ബുധനാഴ്ച രാവിലെ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് സ്്കൂളിലേക്ക് പോയത്.

SSLC student dies after writing exam,News, SSLC, Student, Dies, hospital, Treatment, Kerala

എന്നാല്‍ പരീക്ഷയ്ക്ക് ശേഷം അസുഖം മൂര്‍ച്ഛിച്ച അതുല്യ കുഴഞ്ഞുവാഴുകയായിരുന്നു. ഉടന്‍തന്നെ അതുല്യയെ കല്ലറയില്‍ നേരത്തെ ചികിത്സയിലായിരുന്ന ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകിട്ട് അഞ്ചുമണിയോടെ മരണം സംഭവിച്ചു.


Keywords: SSLC student dies after writing exam,News, SSLC, Student, Dies, hospital, Treatment, Kerala. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?