മോദിക്കെതിരെ മായാവതി; പോരായ്മകള്‍ മറയ്ക്കാന്‍ മോദിയും ബിജെപിയും കശ്മീര്‍ വിഷയത്തെ കൂട്ടുപിടിക്കുന്നു

ലഖ്‌നൗ:(www.kvartha.com 03/03/2019) പോരായ്മകള്‍ മറച്ചുപിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ജമ്മുകശ്മീര്‍ വിഷയത്തെ കൂട്ടുപിടിക്കുകയാണെന്ന് ബി എസ് പി നേതാവ് മായാവതി. ലക്നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയായിരുന്നു മായാവതിയുടെ ആരോപണം. 'ഏതാനും ദിവസങ്ങളായി ജമ്മു കശ്മീരിലെ ഭീകരാക്രമണമാണ് രാജ്യത്തിന്റെ ചര്‍ച്ചാവിഷയം. ബിജെപിയും മോദിയും അവരുടെ തോല്‍വികള്‍ മറച്ചുവെയ്ക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങളോട് ഒന്നും മറച്ചുവെക്കാനാവില്ല'; മായാവതി കൂട്ടിച്ചേര്‍ത്തു.

 News, Lucknow, National, Prime Minister, BJP, Narendra Modi, BJP, PM Modi hiding their failures behind terror attacks: Mayawati

നേരത്തെ ദേശസുരക്ഷയുടെ വീഴ്ച്ചയെകുറിച്ചും മായാവതി മോദിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യ-പാക്ക് പ്രശ്‌നം രൂക്ഷമായിരുന്ന സമയത്ത് മോദി ഒരു കോടി ബിജെപി പ്രവര്‍ത്തകരോട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി രാഷ്ട്രീയം സംസാരിക്കുകയായിരുന്നെന്നും മായാവതി ആരോപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Lucknow, National, Prime Minister, BJP, Narendra Modi, BJP, PM Modi hiding their failures behind terror attacks: Mayawati


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?