ജോസഫിനെ പറഞ്ഞുപറ്റിച്ച് കെ എം മാണി; ചുഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു
കോട്ടയം: (www.kvartha.com 11.03.2019) പി ജെ ജോസഫ് വിഭാഗത്തിന് തന്നെ സീറ്റ് വിട്ടുകൊടുക്കുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ച ശേഷം മാണി വിഭാഗത്തിലെ തോമസ് ചാഴിക്കാടനെ യുഡിഫ് സ്ഥാനാര്‍ഥിയാക്കി കേരള കോണ്‍ഗ്രസ്. ജോസഫ് വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. മുന്‍ ഏറ്റുമാനൂര്‍ എംഎല്‍എയാണ് തോമസ് ചാഴിക്കാടന്‍.
സ്ഥാനാര്‍ത്ഥ പ്രഖ്യാപനത്തിനെതിരെ പി ജെ ജോസഫ് രംഗത്തെത്തി. തന്റെ അഭിപ്രായം അവഗണിച്ചാണ് തീരുമാനമെന്ന് പി ജെ ജോസഫ് പറഞ്ഞു. തീരുമാനം എടുത്തത് കേട്ടുകേള്‍വിയില്ലാത്ത രീതിയിലൂടെയാണെന്നും യുഡിഫ് നേതൃത്വവുമായി ആലോചിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ജോസഫ് വ്യക്തമാക്കി.
പാര്‍ട്ടി തീരുമാനത്തില്‍ മാറ്റം വരുത്തുമെന്നാണ് കരുതുന്നതെന്നും ജോസഫ് പ്രതികരിച്ചു. തെരെഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് ആവശ്യപ്പെട്ട കേരളാ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നല്‍കിയത്. ആര് മത്സരിക്കുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നെങ്കിലും ജോസഫ് സീറ്റ് ആവശ്യപ്പെട്ടത് മാണി വിഭങ്ങള്‍ക്കിടയില്‍ വലിയ എതിര്‍പ്പിന് വഴിയൊരുക്കിയിരുന്നു.
ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. തീരുമാനം കേരളാ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് സൂചന. സീറ്റിന്റെ കാര്യത്തില്‍ ഉടക്കി നിന്നിരുന്ന പി ജെയെ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചാണ് മാണി ഒപ്പം നിര്‍ത്തിയത്. സീറ്റ് ജോസഫിന് തന്നെ വിട്ടുനല്‍കുമെന്ന് കഴിഞ്ഞ ദിവസം മാണി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് മാണി വിഭാഗത്തിലെ ചുഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, Kerala, News, Election, P.J.Joseph, Kerala Congress (M) announced their Candidate for LS Polls

Powered by Info News For You

Comments
Post a Comment