റെയില്‍വേ ഗേറ്റ് അടക്കുന്നതിനിടെ അപ്പുറത്തെത്താന്‍ ഓടിച്ചുകയറ്റി; സ്‌കൂള്‍ വാന്‍ ട്രാക്കില്‍ കുടുങ്ങി, പരിഭ്രാന്തി, ഒടുവില്‍ ഡ്രൈവര്‍ക്കെതിരെ കേസ്

പാലക്കുന്ന്:  (www.kasargodvartha.com 09.03.2019) റെയില്‍വേ ഗേറ്റ് അടക്കുന്നതിനിടെ പെട്ടെന്ന് അപ്പുറത്തെത്താന്‍ വേണ്ടി ഓടിച്ചുകയറ്റിയ സ്‌കൂള്‍ വാന്‍ ട്രാക്കില്‍ കുടുങ്ങി. ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവില്‍ 10 മിനുട്ടിനു ശേഷം കുടുങ്ങിയ വാന്‍ പുറത്തെത്തിച്ചു. ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.

ആറാട്ടുകടവ് ഭാഗത്തു നിന്നു വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന വാനാണ് കുടുങ്ങിയത്. തിരുവനന്തപുരത്തു നിന്നു മംഗളൂരുവിലേക്കു പോകുന്ന ട്രെയിന്‍ കടന്നു പോകുന്നതിനായി ഗേറ്റ് താഴ്ത്തുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് ഓടിച്ചുകയറ്റിയ ബസ് എഞ്ചിന്‍ ഓഫായി ട്രാക്കില്‍ കുടുങ്ങുകയായിരുന്നു. ഗേറ്റില്‍ നിന്നു 200 മീറ്റര്‍ അകലെ മലബാര്‍ എക്‌സ് പ്രസ് എത്തിയതോടെ സമീപവാസികളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ ബഹളമായി. തുടര്‍ന്ന് വാനിലുണ്ടായിരുന്ന കുട്ടികളെ അവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്നു ഇറക്കി. പിന്നീട് നടത്തിയ പരിശ്രമത്തിനൊടുവില്‍ വാന്‍ നീക്കുകയായിരുന്നു.

സംഭവത്തില്‍ അശ്രദ്ധയോടെ വാന്‍ ഓടിച്ചതിന് ഡ്രൈവര്‍ മൗവ്വലിലെ സുബൈറിനെതിരെയാണ് ആര്‍ പി എഫ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Driver, Railway-gate, School van blocked in Railway track while closing Railway gate
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?