തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളെക്‌സ് വെക്കുന്നു; രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: (www.kvartha.com 25.03.2019) തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സ് ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതി വീണ്ടും. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് നിയമ വിരുദ്ധമായി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുത്ത് പിഴ ഈടാക്കണമെന്നും കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പോലീസ് ഉത്തരവാദികളയാരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കണമെന്നും മണ്ണില്‍ അലിഞ്ഞുചേരാത്ത മറ്റു വസ്തുക്കളൊന്നും തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഉപയോഗിക്കരുതെന്നും നേരത്തെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഹരിത പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുമെന്നും ഫ്‌ളക്‌സ് ബോര്ഡുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍മാര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.



Keywords: Kerala, Kochi, News, Election, Flex boards, High Court, District Collector, HC against political parties on green protocol Violation 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?