പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്, തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
ന്യൂഡല്‍ഹി: (www.kvartha.com 07.03.2019) പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്കെടുക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. ഗുജറാത്തില്‍ല പട്ടേല്‍ സമുദായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഹാര്‍ദിക് പട്ടേല്‍ മാര്‍ച്ച് 12ന് കോണ്‍ഗ്രസില്‍ ചേരുമെന്നാണറിയുന്നത്. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഗുജറാത്തിലെ ജാംനഗര്‍ ലോക്‌സഭാ സീറ്റില്‍ ഹര്‍ദിക്ക് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാട്ടീദാര്‍ സംവരണ പ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഹര്‍ദിക്കിനെ ഇറക്കി ബിജെപിയുടെ സിറ്റിംഗ് സീറ്റായ ജാംനഗര്‍ പിടിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരിക്കും ഹാര്‍ദിക്കിന്റെ പാര്‍ട്ടി പ്രവേശനം.
ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ഹാര്‍ദിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലക്‌നൗവില്‍ വച്ചാണ് പട്ടേല്‍ പ്രഖ്യാപനം നടത്തിയത്. എവിടെയാണ് മത്സരിക്കുന്നതെന്നോ ആരുടെയൊക്കെ പിന്തുണ ലഭിക്കുമെന്നതിനെ കുറിച്ചോ ഹാര്‍ദിക് അന്ന് വ്യക്തമാക്കിയിരുന്നില്ല. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹാര്‍ദിക് കോണ്‍ഗ്രസിലെത്തുന്നത് ഗുജറാത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hardik Patel Will Join Congress on March 12, to Contest from Gujarat's Jamnagar, New Delhi, News, Kerala, Politics, Congress, Lok Sabha, Election.

Powered by Info News For You

Comments
Post a Comment