സംയുക്ത സൈബര്‍ സുരക്ഷാ സംവിധാനവുമായി സൈബര്‍ പ്രൂഫും മൈക്രോസോഫ്റ്റും
തിരുവനന്തപുരം: (www.kvartha.com 02.03.2019) യു എസ് ടി ഗ്ലോബല്‍ കമ്പനിയായ സൈബര്‍പ്രൂഫിന്റെ സൈബര്‍ സുരക്ഷാ പ്ലാറ്റ്‌ഫോമും മൈക്രോസോഫ്റ്റിന്റെ നൂതന നേറ്റീവ് ക്ലൗഡ് എസ് ഐ ഇ എം സൊല്യൂഷനായ അസ്യൂര്‍ സെന്റിനലുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CyberProof Defense Center Platform Integrated with Microsoft Azure Sentinel, Thiruvananthapuram, News, Technology, Protection, Threatened, Report, Business, Kerala.
മൈക്രോസോഫ്റ്റിന്റെ നൂതനമായ അസ്യൂര്‍ സെന്റിനല്‍, സൈബര്‍ പ്രൂഫ് ഡിഫന്‍സ് സെന്ററുമായി കണ്ണിചേര്‍ക്കപ്പെടുന്നതിലൂടെ സൈബര്‍ സുരക്ഷാ ഭീഷണികളുടെ ഓട്ടോമേറ്റഡ് ഡിറ്റക്ഷന്‍, ഇന്‍സിഡന്റ് റെസ്പോണ്‍സ്, റിക്കവറി എന്നിവ വേഗതയേറിയതും സുഗമവുമാകും. ആധുനിക കാലത്തെ സൈബര്‍ സുരക്ഷാ വെല്ലുവിളികളെ തത്സമയം കണ്ടെത്തി സത്വര പരിഹാരം കാണുന്ന സേവനങ്ങള്‍ വേഗതയേറിയതും ചെലവ് കുറഞ്ഞതുമാണ്.
മൈക്രോസോഫ്റ്റ് 365, അസ്യൂര്‍ എന്നിവയുടെ മുഴുവന്‍ സാധ്യതകളും, സൈബര്‍പ്രൂഫിന്റെ ആഭ്യന്തര ശേഷിയും ഒന്നിക്കുന്ന നൂതനമായ ഈ സുരക്ഷാ സംവിധാനം ചെറുതും വലുതുമായ കമ്പനികള്‍ക്കെല്ലാം ഗുണകരമാകുമെന്ന് സൈബര്‍പ്രൂഫ് സി ഇ ഒ ടോണി വെലാക അഭിപ്രായപ്പെട്ടു.

ഓണ്‍ പ്രിമൈസ്, ഹൈബ്രിഡ്, മള്‍ട്ടി-ക്ലൗഡ് ആവാസവ്യവസ്ഥകള്‍, ഇന്‍ട്യൂറ്റീവ് ഡാഷ് ബോര്‍ഡുകള്‍, റിപ്പോര്‍ട്ടിങ് തുടങ്ങി കമ്പനികളുടെ ക്ലൗഡ് അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളെ വിദഗ്ദ്ധമായി കണ്ണിചേര്‍ക്കുന്ന നൂതന സംവിധാനം ഉപയോക്താക്കള്‍ക്ക് വലിയ രീതിയില്‍ പ്രയോജനം ചെയ്യുമെന്ന് സൈബര്‍പ്രൂഫ് സി ടി ഒ ഇരാന്‍ അല്‍ ഷെഹ് പറഞ്ഞു.
പുതുതലമുറ എം എസ് എസ് പി കമ്പനിയായ സൈബര്‍ പ്രൂഫുമായി യോജിച്ചുള്ള പുതിയ സംരംഭം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷയും ഗുണമേന്മയുള്ള സേവനങ്ങളും ഉറപ്പുനല്‍കുമെന്ന് മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ അസ്യൂര്‍ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ അദ്വൈത് ജോഷി അഭിപ്രായപ്പെട്ടു.
പുതുതലമുറ എം എസ് എസ് പി കമ്പനിയായ സൈബര്‍ പ്രൂഫുമായി യോജിച്ചുള്ള പുതിയ സംരംഭം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷയും ഗുണമേന്മയുള്ള സേവനങ്ങളും ഉറപ്പുനല്‍കുമെന്ന് മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ അസ്യൂര്‍ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ അദ്വൈത് ജോഷി അഭിപ്രായപ്പെട്ടു.
Keywords: CyberProof Defense Center Platform Integrated with Microsoft Azure Sentinel, Thiruvananthapuram, News, Technology, Protection, Threatened, Report, Business, Kerala.
Powered by Info News For You

Comments
Post a Comment