പി എസ് സി നിയമനങ്ങള്‍ പുറം ഏജന്‍സികള്‍ക്ക് നല്‍കുന്നു; മനോരമ വാര്‍ത്തയുടെ വസ്തുതയെന്ത്?

തിരുവനന്തപുരം: (www.kvartha.com 05.03.2019) 'കൈവിട്ട് പി എസ് സി' എന്ന തലക്കെട്ടില്‍ പി എസ് സി നിയമനങ്ങള്‍ പുറം ഏജന്‍സികള്‍ക്ക് നല്‍കുന്നുവെന്ന മനോരമ പത്രം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ വസ്തുതയെന്ത്? ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷയായ സര്‍വകലാശാല, പൊതുമേഖല, കോര്‍പറേഷന്‍ എന്നിവയിലെ അസിസ്റ്റന്റ്, ലാസ്റ്റ്ഗ്രേഡ് എന്നീ തസ്തികകളിലെ നിയമനങ്ങള്‍ പി എസ് സിയില്‍ നിന്നെടുത്ത് ബാഹ്യ ഏജന്‍സികള്‍ക്ക് നല്‍കാന്‍ രഹസ്യ നീക്കം നടക്കുന്നുവെന്നാണ് മനോരമ വാര്‍ത്ത.

ഫെബ്രുവരി 27ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി ഷീല തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയായതെന്നും വാര്‍ത്തയിലുണ്ട്. നീക്കം പി എസ് സിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും എന്നാല്‍ അധികൃതര്‍ ഇത് ചെവി കൊണ്ടില്ലെന്നും മനോരമ പറയുന്നു.

Manorama News against PSC, What is truth behind the story?, Thiruvananthapuram, News, Kerala, PSC, Malayala Manorama, News Paper, Job

അതേസമയം വാര്‍ത്ത വസ്തുവാ വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് പി എസ് സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ കെവാര്‍ത്തയോട് പറഞ്ഞു. പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ശുപാര്‍ശകള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കുക മാത്രമാണ് കമ്മീഷന്‍ ചെയ്യുന്നതെന്നും വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാറില്ലെന്നും ഭരണ പരിഷ്‌കരണ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി ഷീല തോമസ് വ്യക്തമാക്കി. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചയാണ് പി എസ് സി അധികൃതരുമായി നടന്നതെന്ന് ഷീല തോമസ് കെവാര്‍ത്തയോട് പ്രതികരിച്ചു.

അതിനിടെ തെരഞ്ഞെടുപ്പും സ്വന്തം തൊഴില്‍ പ്രസിദ്ധീകരണത്തിന്റെ പ്രചാരണവും മുന്നില്‍ക്കണ്ടാണ് പിഎസ്സിക്കെതിരെ മലയാള മനോരമ വ്യാജ വാര്‍ത്ത നല്‍കിയതെന്ന് കൈരളി, ദേശാഭിമാനി തുടങ്ങിയ മാധ്യമങ്ങള്‍ തുറന്നടിച്ചു. ഭരണഘടന സ്ഥാപനമായ പി എസ് സിയുടെ കാര്യത്തില്‍ കമ്മീഷന് ഇടപെടാന്‍ സാധിക്കില്ലെന്നും സര്‍ക്കാരാണ് തീരുമാനക്കേണ്ടതെന്നും മന്ത്രിസഭയുടെ അംഗീകാരം ആദ്യം തേടേണ്ടതുണ്ടെന്നുമുള്ള സാമാന്യ വിവരം പോലും മനോരമ കാണിച്ചില്ലെന്ന് കൈരളി കുറ്റപ്പെടുത്തുന്നു.

തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി തൊഴിലന്വേഷകരില്‍ ഭീതി പരത്താനും മനോരമയുടെ നിയന്ത്രണത്തിലുള്ള തൊഴില്‍ പ്രസിദ്ധീകരണത്തിന്റെ പ്രചാരണം ശക്തമാക്കാനുമാണ് പുതിയ വാര്‍ത്തയെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. പി എസ് സിയുടെ രഹസ്യ അജന്‍ഡകളിലേക്ക് വെളിച്ചം വീശുന്ന അന്വേഷണ പരമ്പര അടുത്ത ലക്കം തൊഴില്‍ വീഥിയില്‍ പ്രസിദ്ധീകരിക്കുമെന്ന പരസ്യവും വാര്‍ത്തയോടൊപ്പം മനോരമ നല്‍കിയിട്ടുണ്ട്.

അതേസമയം, വാര്‍ത്ത ശരിയാണെങ്കില്‍ വലിയ പ്രത്യാഘാതമായിരിക്കും അത് സര്‍ക്കാര്‍ ജോലി അന്വേഷകരില്‍ ഉണ്ടാക്കുക. പുറം ഏജന്‍സികള്‍ക്ക് നല്‍കിയാല്‍ പണമുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയിലായിരിക്കും നിയമനങ്ങള്‍ നടക്കുക. ഏജന്‍സികള്‍ പണം വാങ്ങി അവരുടെ ഇഷ്ടത്തിന് നിയമനങ്ങള്‍ നടത്തുമ്പോള്‍ കഷ്ടപ്പെട്ട് പഠിച്ചവര്‍ നോക്കി നില്‍ക്കേണ്ട അവസ്ഥയായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Manorama News against PSC, What is truth behind the story?, Thiruvananthapuram, News, Kerala, PSC, Malayala Manorama, News Paper, Job.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?