വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കൊണ്ടോട്ടി: (www.kasargodvartha.com 16.03.2019) വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് മുളിയാര്‍ മുതലപ്പാറ സ്വദേശി ഹംസ സൈനു (29)വിനെയാണ് വിദേശകറന്‍സികളുമായി പിടികൂടിയത്. ഇയാളില്‍ നിന്നും 13,96,574 രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍ കണ്ടെടുത്തു.

സ്പൈസ്ജെറ്റ് വിമാനത്തില്‍ ദുബൈലേക്ക് പോകാനെത്തിയതായിരുന്നു ഹംസ. പരിശോധനയില്‍ ഹാന്‍ഡ് ബാഗേജില്‍ തുണികള്‍ക്കിടയില്‍ ഒളിച്ചുവച്ച നിലയില്‍ കറന്‍സികള്‍ കണ്ടെത്തുകയായിരുന്നു. യു.എ.ഇ ദിര്‍ഹം, പൗണ്ട്, കുവൈത്ത് ദിനാര്‍, ബഹറിന്‍ ദിനാര്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇയാളെ പിന്നീട് കസ്റ്റംസ് വിഭാഗത്തിന് കൈമാറി. പ്രതിയുടെ യാത്ര റദ്ദാക്കി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

Keywords: Kasaragod, Kerala, news, Top-Headlines, Kozhikode, Airport, Kasaragod native held in Karipur airport with Foreign currency
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?