പെരിയയില്‍ മഹിളാ സംഗമം നാളെ: കെ.കെ രമയും ഷുഹൈബിന്റെ സഹോദരിയും പങ്കെടുക്കും

കാസര്‍കോട് (www.evisionnews.co): കൊലപാതക രാഷ്ട്രീയത്തിനെതിരെ മഹിള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'കേരളം കല്ല്യോട്ടേക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി അഞ്ചിന് കല്ല്യോട്ട് സംഘടിപ്പിക്കുന്ന മഹിളാ സംഗമത്തില്‍ ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയും മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി ഷുഹൈബിന്റെ സഹോദരി സുമയ്യയും പങ്കെടുക്കും. 

സി.പി.എമ്മിന്റെ കൊലക്കത്തിക്കിരയായ ചീമേനിയിലെ കെ.പി. സുരേന്ദ്രന്റെ സഹോദരി കെ.പി രാധ, പിലാന്തോളിയിലെ കൃഷ്ണന്റെ സഹോദരി കാര്‍ത്ത്യായനി, ചീമേനിയിലെ ശശിയുടെ അമ്മ ലക്ഷ്മി എന്നിവരും ബന്തടുക്കയിലെ രകതസാക്ഷികളുടെ ബന്ധുക്കളും സംഗമത്തില്‍ പങ്കെടുക്കും. രാവിലെ 10ന് നടക്കുന്ന പരിപാടി ഉച്ചയോടെ സമാപിക്കും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളായ ലതിക സുഭാഷ്, ഷാനിമോള്‍ ഉസ്മാന്‍, ഡോളി കെ. ജോര്‍ജ്, പി. ശ്രീകല, തെരേസ ഫ്രാന്‍സിസ് എന്നിവരും സംബന്ധിക്കും.









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?