പെരിയ ഇരട്ടക്കൊല: സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് തയാറാകാത്തത് കേസ് അട്ടിമറിക്കാനെന്ന് പി എ അഷ്‌റഫലി

കാസര്‍കോട്: (www.kasargodvartha.com 07.03.2019) പെരിയ ഇരട്ടക്കൊലക്കേസില്‍ സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാരാകത്തത് കേസ് അട്ടിമറിക്കാനുള്ള നടപടിയുടെ ഭാഗമാണന്ന് കെ പി സി സി നിര്‍വാഹകസമിതി അംഗം പി എ അഷ്‌റഫലി അഭിപ്രായപ്പെട്ടു. സി ബി ഐ അന്വേഷണത്തിലൂടെയല്ലാതെ കൊലപാതകത്തിന്റെ യഥാര്‍ത്ഥ രൂപം പുറത്തുകൊണ്ട് വരാനാകില്ലെന്നു അദ്ദേഹം പറഞ്ഞു.

പെരിയ ഇരട്ടക്കൊലക്കേസ് സി ബി ഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കാസര്‍കോട് മണ്ഡലം കോണ്‍ഗ്രസ് നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ടി സുഭാഷ്  നാരായണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ ഖാലിദ്, ആര്‍ ഗംഗാധരന്‍, ഉസ്മാന്‍ അണങ്കൂര്‍, ജി നാരായണന്‍, അഡ്വ. ശ്രീജിത്ത് മാടക്കാല്‍, ഫിറോസ് അണങ്കൂര്‍, വട്ടയക്കാട് മഹ് മൂദ്, ഉസ്മാന്‍ കടവത്ത്, എസ് രഹന, വിജയന്‍ കണ്ണീരം, മുനീര്‍ ബാങ്കോട്, ആര്‍ കെ രമേശ് ബാബു സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Periya double murder; Demand for SBI probe
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?