ഫ് ളാറ്റില്‍ ക്യാമറകള്‍ സ്ഥാപിച്ച് യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം; വിദേശിയെ ദുബൈ പോലീസ് അറസ്റ്റുചെയ്തു

ദുബൈ: (www.kvartha.com 04.03.2019) ഫ് ളാറ്റില്‍ ക്യാമറകള്‍ സ്ഥാപിച്ച് സ്ത്രീയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത വിദേശിയെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. 47കാരനായ ജോര്‍ദാന്‍ പൗരന്‍ ആണ് അറസ്റ്റിലായത്. 

പരാതിക്കാരിയായ സ്ത്രീ താമസിച്ചിരുന്ന ഫ് ളാറ്റില്‍ ക്യാമറകള്‍ സ്ഥാപിച്ചാണ് ഇയാള്‍ നഗ്ന ദൃശ്യങ്ങള്‍ ചിത്രികരിച്ചത്. 49കാരിയായ സ്ത്രീയാണ് പരാതിക്കാരി. പ്രതിയുടെ ഫ് ളാറ്റില്‍ സ്ത്രീ വാടകയ്ക്ക് താമസിച്ചിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന രഹസ്യ ക്യാമറകള്‍ വഴി ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതി സൂക്ഷിക്കുകയായിരുന്നു.


സ്ത്രീ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് ചില സാധനങ്ങള്‍ അയക്കുന്നതുമായി ബന്ധപ്പെട്ടാണ് ആദ്യം പ്രതിയായ യുവാവിനെ പരിചയപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് പ്രതിക്ക് വേണ്ടി മറ്റൊരാളില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ വാങ്ങിയെങ്കിലും ഇയാള്‍ ഇതിന്റെ വിലയില്‍ നിന്ന് 10,000 ദിര്‍ഹവും തന്റെ കമ്മീഷനും നല്‍കിയില്ലെന്നും സ്ത്രീ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

സ്ത്രീയുടെ താമസ സ്ഥലത്ത് അറ്റകുറ്റപ്പണികള്‍ നടന്നിരുന്ന സമയത്ത് അല്‍ ബദിയയിലെ തന്റെ ഫ് ളാറ്റ് പ്രതി ഇവര്‍ക്ക് വാടകയ്ക്ക് നല്‍കി. മകനൊപ്പമായിരുന്നു സ്ത്രീ ഇവിടെ താമസിച്ചിരുന്നത്. കുറച്ച് നാളുകള്‍ക്ക് ശേഷം പ്രതി ഇവരെ തന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. തന്റെ സഹോദരിയും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞെങ്കിലും അവിടെയെത്തിയപ്പോള്‍ പ്രതി മാത്രമാണുണ്ടായിരുന്നത്.

അന്വേഷിച്ചപ്പോള്‍ സഹോദരി നേരത്തെ പോയെന്നായിരുന്നു മറുപടി. അവിടെ വെച്ച് തന്നെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി സ്ത്രീ പറയുന്നു.

ഈ സംഭവത്തിന് ശേഷം തനിക്ക് നല്‍കാനുള്ള പണം ആവശ്യപ്പെട്ട് ഈ സ്ത്രീ പിന്നെയും പ്രതിയെ വിളിച്ചു. പണം വേണമെങ്കില്‍ തനിക്ക് വഴങ്ങണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇക്കാര്യം സ്ത്രീ പ്രതിയുടെ ഭാര്യയെ അറിയിച്ചു.

ഇതോടെയാണ് തന്റെ നഗ്ന ചിത്രങ്ങള്‍ കൈവശമുണ്ടെന്നും അത് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്. ഇനി പണം ചോദിക്കരുതെന്നും ഭാര്യയെ വിളിച്ച് നേരത്ത താന്‍ പറഞ്ഞത് കളവാണെന്ന് പറയണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചപ്പോള്‍ നഗ്ന ചിത്രങ്ങള്‍ ചില സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. വാട്സ്ആപ് വഴി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് സ്ത്രീ പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man charged with blackmail after filming woman immoral, Dubai, News, Police, Molestation attempt, Crime, Criminal Case, Complaint, Flat, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?