സിഗരറ്റ് വാങ്ങി ഉടമയ്ക്ക് നല്‍കിയത് കള്ളനോട്ട്; യുവാവിനെയും സംഘത്തേയും കയ്യോടെ പിടികൂടി പോലീസ്

നെയ്യാര്‍: (www.kvartha.com 04.03.2019) സിഗരറ്റ് വാങ്ങി ഉടമയ്ക്ക് നല്‍കിയത് കള്ളനോട്ട്. നോട്ടില്‍ പന്തികേടു തോന്നിയ കടക്കാരന്‍ നാട്ടുകാരെ വിളിച്ചുകൂട്ടി യുവാവിനേയും സംഘത്തേയും കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.

കുറ്റിച്ചല്‍, കോട്ടൂര്‍ സ്വദേശികളായ മൂന്നു യുവാക്കളെയാണ് കടക്കാരനും നാട്ടുകാരും ചേര്‍ന്ന് പിടികൂടി നെയ്യാര്‍ ഡാം പോലീസില്‍ ഏല്‍പിച്ചത്. പോലീസ് എത്തി മൂവരേയും അറസ്റ്റു ചെയ്തു.

Fake notes used to buy cigars; Illegal currency racked busted in Thiruvananthapuram, News, Local-News, Youth, Police, Arrested, Natives, Fake money, Kerala.

കുറ്റിച്ചല്‍ കള്ളോട് സ്വദേശി ഷാജഹാന്‍, സഹായികളായ അര്‍ഷാദ്, കോട്ടൂര്‍ സ്വദേശി സൗദ് എന്നിവരെയാണു പിടികൂടിയത്. നെയ്യാര്‍ ഡാംതുണ്ടുനടയില്‍ വ്യാപാര സ്ഥാപനത്തില്‍ സിഗരറ്റ് വാങ്ങുന്നതിനായി നല്‍കിയ നോട്ടില്‍ ഉടമക്കു സംശയം തോന്നിയതാണ് യുവാക്കള്‍ക്ക് വിനയായത്.

ഇതോടെ നാട്ടുകാരുമൊത്ത് ഇയാളെ തടഞ്ഞുവച്ചശേഷം പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ നോട്ടുകള്‍ അച്ചടിക്കാന്‍ ഉപയോഗിച്ച മഷിയും പ്രിന്ററുകളും അനുബന്ധ സാധനങ്ങളും പിടിച്ചെടുക്കുകയായിരുന്നു.

അച്ചടിച്ചു സൂക്ഷിച്ചിരുന്ന പത്തോളം നൂറിന്റെയും ഇരുന്നൂറിന്റെയും വ്യാജനോട്ടുകളും കണ്ടെടുത്തു. സംഘത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടോ എന്നും അന്വേഷിക്കും. മലയോര മേഖലയില്‍ നാളുകളായി കള്ളനോട്ടു സംഘങ്ങള്‍ സജീവമാണ്. അടുത്തിടെ കാട്ടാക്കട സ്റ്റേഷന്‍ പരിധിയില്‍ ചന്തയില്‍ അഞ്ഞൂറിന്റെ കള്ളനോട്ടു മാറാന്‍ എത്തിയ സംഘത്തെ കച്ചവടക്കാര്‍ തടഞ്ഞുവച്ച് പോലീസിനു കൈമാറിയിരുന്നു.


Keywords: Fake notes used to buy cigars; Illegal currency racked busted in Thiruvananthapuram, News, Local-News, Youth, Police, Arrested, Natives, Fake money, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?