തലസ്ഥാന നഗരിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; മദ്യലഹരിയില്‍ ഗുണ്ടകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: (www.kvartha.com 25.03.2019) തലസ്ഥാന നഗരിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. മദ്യലഹരിയില്‍ ഗുണ്ടകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അറുംകൊല നടന്നത്. മ്യൂസിയം സ്റ്റേഷന്‍ പരിധിയിലുള്ള ബാര്‍ട്ടണ്‍ഹില്ലില്‍ ക്രിമിനല്‍ കേസിലെ പ്രതികള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഗുണ്ടുകാട് സ്വദേശി എസ്.പി. അനില്‍കുമാറാണ് (40,അനി) മരിച്ചത്.

അയല്‍വാസിയും നിരവധികേസുകളിലെ പ്രതിയുമായ ജീവനാണ് അനിലിനെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു. പ്രതി ഇപ്പോള്‍ ഒളിവിലാണ്. രണ്ടാഴ്ചക്കിടെ നഗരത്തിലുണ്ടാകുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

Man hacked to death Thiruvananthapuram,Thiruvananthapuram, News, Murder, Crime, Criminal Case, Police, Arrested, Hospital, Dead Body, Medical College, Kerala.

ഞായറാഴ്ച രാത്രി പത്ത് മണിയോടെ കോളനിയിലേക്കുള്ള വഴിയില്‍ വച്ച് തര്‍ക്കമുണ്ടാവുകയും ജീവന്‍ കത്തികൊണ്ട് അനിയെ വെട്ടുകയുമായിരുന്നു. ബാര്‍ട്ടണ്‍ഹില്ലില്‍ നിന്ന് ലോ കോളജിലേക്ക് പോകുന്ന വഴിയിലെ പാര്‍ക്കിന് സമീപത്ത് ശരീരമാസകലം വെട്ടേറ്റ് ചോരയില്‍ കുളിച്ചു കിടന്ന അനിലിനെ സുഹൃത്തുക്കളാണ് ആദ്യം കണ്ടത്.

ഉടന്‍ മ്യൂസിയം പോലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് പോലീസെത്തി അവരുടെ വാഹനത്തില്‍ അനിലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. അനില്‍ ആക്രമണത്തിന് ഇരയായ സ്ഥലത്തിന് സമീപം വീടുകളുണ്ട്. എന്നാല്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതായി പോലീസ് പറഞ്ഞു.

ഗുണ്ടാകുടിപ്പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏതാനും വര്‍ഷം മുന്‍പ് കൊലക്കേസില്‍ പ്രതിയായിട്ടുള്ളയാളാണ് കൊല്ലപ്പെട്ട അനി. പ്രതിയായ ജീവന്‍ കാപ്പാ നിയമം ചുമത്തപ്പെട്ട ഗുണ്ടയുമാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന അനില്‍ ഇപ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. അനിലും ജീവനും തമ്മില്‍ ശത്രുതയുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഏതാനും മാസം മുന്‍പ് ജീവന്റെ സഹോദരിയെ അനി മര്‍ദിച്ചതായി പരാതിയുണ്ടായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമെന്നു കരുതുന്നു.

എന്നാല്‍ ജീവനൊപ്പം ഗുണ്ടകളായ മറ്റ് നാല് പേര്‍ കൂടിയുണ്ടായിരുന്നുവെന്നും വീട്ടിലേക്ക് വന്ന അനിയെ ഇവര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചെന്നുമാണ് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത്. കരമനയില്‍ അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ശ്രീവരാഹത്ത് ശ്യാമിനെ കുത്തിക്കൊലപ്പെടുത്തിയതുമാണു കഴിഞ്ഞദിവസങ്ങളില്‍ തിരുവനന്തപുരത്തെ നടുക്കിയ മറ്റു രണ്ട് കൊലപാതകങ്ങള്‍.

ആക്രമണങ്ങള്‍ക്കു പിന്നില്‍ ഗുണ്ടകളും ലഹരിമാഫിയാ സംഘങ്ങളുമാണ്. ഇവരെ നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ ബോള്‍ട്ടെന്ന പേരില്‍ പ്രത്യേക പരിശോധനകള്‍ നടക്കുന്നതിനിടെ ഗുണ്ടകള്‍ പൊതുവഴിയില്‍ ഏറ്റുമുട്ടിയതു പോലീസിനെ പ്രതിന്ധിയിലാക്കി.

അതേസമയം പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതായി മ്യൂസിയം പോലീസ് പറഞ്ഞു. അനിലിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


Keywords:  Man hacked to death Thiruvananthapuram,Thiruvananthapuram, News, Murder, Crime, Criminal Case, Police, Arrested, Hospital, Dead Body, Medical College, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?