സരിത എസ് നായരും തെരഞ്ഞെടുപ്പ് ഗോദയില്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് മത്സരിക്കും
കൊച്ചി: (www.kvartha.com 28.03.2019) സോളര്‍ തട്ടിപ്പ് കേസില്‍ വിവാദത്തിലായ സരിത എസ് നായരും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് മത്സരിക്കുമെന്ന് സരിത വ്യക്തമാക്കി. എറണാകുളം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെതിരെ സ്വതന്ത്രയായാണ് മത്സരിക്കുക. എറണാകുളം കളക്‌ട്രേറ്റിലെത്തി സരിത നാമനിര്‍ദേശ പത്രിക വാങ്ങി മടങ്ങി.
തന്നെ പീഡിപ്പിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരുവര്‍ഷത്തോളമായി മെയിലുകളും ഫാക്‌സുകളും അയക്കുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ഒരാള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിത ചോദിച്ചു.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്ന് പറഞ്ഞ് പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുകയാണ്. എന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ്‌ഐആര്‍ ഇട്ട ആളുകള്‍ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഈ നടപടിയെ ഒന്നു ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. അല്ലാതെ ജയിച്ച് എംപിയായി പാര്‍ലമെന്റില്‍ പോയി ഇരിക്കാനല്ലെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എറണാകുളത്ത് ഹൈബി ഈഡനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഹൈബിക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യുവതിയെ എംഎല്‍എ ഹോസ്റ്റലില്‍ വളിച്ചുവരുത്തി പീഡിപ്പിച്ചെന്ന മറ്റൊരു കേസും നിലവിലുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Saritha S Nair will contested in Ernakulam, Kochi, News, Kerala, Lok Sabha, Election, Politics, Trending.

Powered by Info News For You

Comments
Post a Comment