മുത്തശ്ശിയുടെ മൂക്കുണ്ടായാല്‍ മാത്രം ഭരണം കിട്ടില്ല; അങ്ങനെയെങ്കില്‍ ചൈനയിലെ എല്ലാ വീട്ടിലും പ്രസിഡന്റുമാരുണ്ടാകുമല്ലോ? പ്രിയങ്കാ ഗാന്ധിയെ കണക്കിന് പരിഹസിച്ച് കേന്ദ്രമന്ത്രി
അഹമ്മദാബാദ്: (www.kvartha.com 27.03.2019) മുത്തശ്ശിയുടെ മൂക്കുണ്ടായാല്‍ മാത്രം ഭരണം കിട്ടില്ല, അങ്ങനെയെങ്കില്‍ ചൈനയിലെ എല്ലാ വീട്ടിലും പ്രസിഡന്റുമാരുണ്ടാകുമല്ലോ എന്ന് കേന്ദ്രമന്ത്രി മാന്‍സുഖ് മാണ്ഡവ്യ. ഗുജറാത്തിലെ ആനന്ദില്‍ ബി.ജെ.പി. വിജയ് സങ്കല്‍പ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടേത് പോലെയുള്ള മൂക്കുണ്ടായാല്‍ മാത്രം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയ്ക്ക് ഭരണം കിട്ടില്ലെന്നും മുത്തശ്ശിയുടെ മൂക്കുണ്ടായാല്‍ മാത്രം അധികാരത്തിലേറാമെങ്കില്‍ ചൈനയിലെ എല്ലാവീട്ടില്‍ നിന്നും പ്രസിഡന്റുമാരുണ്ടാകുമായിരുന്നല്ലോ എന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പോലെയാണ് കൊച്ചുമകള്‍ പ്രിയങ്കാ ഗാന്ധിയെന്ന കോണ്‍ഗ്രസ് പ്രചാരണത്തിന് മറുപടി നല്‍കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദപരാമര്‍ശം. നെഹ്രു കുടുംബത്തിലെ അവസാന കണ്ണിയായ പ്രിയങ്കാ ഗാന്ധി വധേരയും കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് വന്നതോടെ ഏറ്റവും ചര്‍ച്ചയായത് മുത്തശ്ശി കൂടിയായ ഇന്ദിരയുടെ രൂപസാദൃശ്യമാണ്.
കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ ജനുവരിയിലാണ് സഹോദരിയായ പ്രിയങ്കയെ രാഹുല്‍ ഗാന്ധി നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വാധീനകേന്ദ്രമായ ഗോരഖ്പുരും ഉള്‍പ്പെടുന്ന മേഖലയാണിത്. ഭാരിച്ച ഉത്തരവാദിത്തമാണ് പ്രിയങ്കയ്ക്ക് പാര്‍ട്ടി നല്‍കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രിയങ്കയുടെ വേഷവിധാനങ്ങളും മറ്റും നേരത്തെ ചര്‍ച്ചയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Having Nose Like Grandmother Does Not Ensure Power: Union Minister On Priyanka Gandhi,Ahmedabad, News, Politics, Congress, BJP, Lok Sabha, Election, Humor, Criticism, National.

Powered by Info News For You

Comments
Post a Comment