പള്ളി ഇമാമിനെ ആക്രമിച്ച പ്രതികളെ എത്രയും വേഗം പിടികൂടണം: മുസ്ലിം ലീഗ്

കാസര്‍കോട്: (www.kasargodvartha.com 25.03.2019) നെല്ലിക്കുന്ന് നൂര്‍ മസ്ജിദ് ഇമാമിനെ ആക്രമിച്ച യഥാര്‍ത്ഥ പ്രതികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാന്‍ കഴിയാത്തത് പോലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നും, പ്രതികളെ പിടികൂടാന്‍ വൈകുന്തോറും ജനങ്ങള്‍ക്കിടയില്‍ തെറ്റായ പ്രചരണങ്ങള്‍ ഉണ്ടാക്കുന്നതിന് ചിലര്‍ ശ്രമങ്ങള്‍ നടത്തുന്നത് അപകടകരമാണെന്നും മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് അഡ്വ. വി എം മുനീറും, സെക്രട്ടറി ഖാലിദ് പച്ചക്കാടും പറഞ്ഞു.

കാസര്‍കോടിന്റെ പ്രത്യേക സാഹചര്യവും, ഒരു പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതും, പ്രതികളെ പിടികൂടാന്‍ വൈകുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. റിയാസ് മൗലവി സംഭവത്തിന് ശേഷം പള്ളി ഇമാമുമാര്‍ക്കും, ഉസ്താദുമാര്‍ക്കും സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള പ്രയാസമുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും, പ്രതികളെ പിടികൂടാതിരിക്കുകയും ചെയ്യുന്നത് കുറ്റവാളികള്‍ക്ക് യഥേഷ്ടം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് കാരണമാകുമെന്നും വി എം മുനീര്‍ കൂട്ടിച്ചേര്‍ത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Nellikunnu, Muslim-league,Muslim League on Masjid imam attack
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?