ഷെറിന്റെ കൊലപാതകം; വളര്‍ത്തമ്മ സിനി മാത്യുസിനെ കോടതി വെറുതെ വിട്ടു

ഡാലസ്: (www.kvartha.com 02.03.2019) ഷെറിന്റെ മരണത്തില്‍ സിനിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റിലായിരുന്ന മലയാളി യുവതി സിനി മാത്യൂസിനെ യുഎസ് കോടതി വെറുതെ വിട്ടു. തടവിലായിരുന്ന സിനിയെ മോചിപ്പിച്ചുവെങ്കിലും സിനിയുടെ ഭര്‍ത്താവ് വെസ്ലി മാത്യൂസ് വിചാരണ നേരിടണം.

2017 ഒക്ടോബറിലാണ് റിച്ചഡ്‌സണിലെ വീട്ടില്‍നിന്നു ഷെറിനെ കാണാതാവുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള കലുങ്കിനടിയില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്നാണ് മലയാളി ദമ്പതികളായ വെസ്‌ലി മാത്യൂവും സിനി മാത്യൂസും പൊലീസ് കസ്റ്റഡിയിലായത്.

 Sherin Mathews murder case; court acquited Sini Mathews, America, News, World, Murder, Crime, Police, Enquiry, Arrest, Court

ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ വളര്‍ത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ഉപേക്ഷിച്ചു എന്നതാണ് സിനിക്കെതിരെ ചുമത്തിയിരുന്ന കേസ്. സിനി ഇവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയി എന്നു പോലീസിന് തെളിയിക്കാന്‍ സാധിക്കാതിരുന്നതാണ് ഇവരെ കുറ്റവിമുക്തയാക്കിയത്.

ഭക്ഷണം കഴിക്കാന്‍ പോയതിന്റെ ബില്ലുകളോ മൊഴികളോ അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല.
പുറത്തു വന്ന സിനി മകളെ കാണുന്നതിനുള്ള അവകാശവും പാസ്‌പോര്‍ട്ടും വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ടതായി സിനിയുടെ അറ്റോര്‍ണി ഹീത്ത് ഹാരിസ് പറഞ്ഞു. ദൈവാനുഗ്രഹമാണ്, വിട്ടയച്ചതില്‍ നന്ദിയുണ്ട്, എല്ലാവരോടും നന്ദി. മകളുമായി സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്നും സിനി പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു. 

എന്നാല്‍ ഭര്‍ത്താവിനെക്കുറിച്ച് പ്രതികരിക്കാന്‍ സിനി തയാറായില്ല. അറസ്റ്റിലായതിനു പിന്നാലെ ഇരുവരുടെയും കുട്ടിയിലുള്ള അവകാശം എടുത്തു കളഞ്ഞതിനാല്‍ സിനിക്ക് സ്വന്തം കുഞ്ഞിനെ കാണാന്‍ ഉടന്‍ സാധിക്കില്ല. ബന്ധുവിനൊപ്പമാണ് ഇപ്പോള്‍ ഇവരുടെ കുഞ്ഞ്.

നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസംമുട്ടി കുട്ടി മരിച്ചെന്നാണ് സിനിയുടെ ഭര്‍ത്താവ് വെസ്‌ലി മാത്യൂസിന്റെ മൊഴി. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുവെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞിരുന്നതിനെ തുടര്‍ന്നായിരുന്നു ഇരുവരുടെയും അറസ്റ്റ്. 

പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യമൊഴി. കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്നു ഉറപ്പായ സാഹചര്യത്തിലാണു വെസ്‌ലി മാത്യൂസ് മൊഴി മാറ്റിയത്. വെസ്ലിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളില്‍ നിന്നാണ് ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്നു പോലീസ് സ്ഥരീകരിച്ചത്. 

കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അറസ്റ്റ്. വെസ്ലി മാത്യുവിന്റെ വിചാരണ അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Keywords: Sherin Mathews murder case; court acquited Sini Mathews, America, News, World, Murder, Crime, Police, Enquiry, Arrest, Court.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?