ബി ഡി ജെ എസ് മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിലും പൈലി വാത്തിയാട്ട് വയനാട്ടിലും മത്സരിക്കും

ആലപ്പുഴ: (www.kvartha.com 27.03.2019) ബി ഡി ജെ എസ് മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിലും പൈലി വാത്തിയാട്ട് വയനാട്ടിലും മത്സരിക്കും. അവശേഷിച്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് പ്രചാരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ഡി ജെ എസ്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പുറത്തുവന്നതോടെ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ശിവഗിരി മഹാസമാധിയില്‍ പ്രണാമമര്‍പ്പിച്ച ശേഷം കൊല്ലത്ത് എസ്.എന്‍.ഡി.പി യോഗം ക്യാമ്പ് ഹൗസിലുള്ള പിതാവ് വെള്ളാപ്പള്ളി നടേശനെയും അമ്മ പ്രീതി നടേശനെയും കണ്ട് അനുഗ്രഹം വാങ്ങാന്‍ തുഷാര്‍ പുറപ്പെട്ടു.

BDJS announced their candidates, Alappuzha, News, Lok Sabha, Election, Trending, BDJS, Thrissur, Vadakara, Politics, Kerala

കൂടാതെ മാതാ അമൃതാനന്ദമയിയെ കണ്ട് അനുഗ്രഹം വാങ്ങി പന്മന ചട്ടമ്പി സ്വാമി സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും. അതിനുശേഷം കണിച്ചുകുളങ്ങരയിലെ വീട്ടില്‍ തങ്ങും. വെള്ളിയാഴ്ച രാവിലെ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിനു മുന്നില്‍ നിന്ന് പ്രചാരണം ആരംഭിക്കും.

സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തുഷാര്‍ പ്രതികരിച്ചത്;

'തൃശൂരില്‍ ജയിച്ചിരിക്കും. ഒരു സംശയവുമില്ല. തോല്‍ക്കാന്‍വേണ്ടി അവിടെ പോയി മത്സരിക്കില്ലല്ലോ. എനിക്ക് ഒരുപാട് ബന്ധങ്ങളുള്ള സ്ഥലമാണ് തൃശൂര്‍. ഇരിങ്ങാലക്കുട സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. ഒരുപാട് സുഹൃത്തുക്കളുണ്ട്. എസ്.എന്‍.ഡി.പി യോഗം, എന്‍.എസ്.എസ്, എഴുത്തച്ഛന്‍ വിഭാഗം തുടങ്ങി എല്ലാവരുമായി നല്ല ബന്ധമാണെന്നും തുഷാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BDJS announced their candidates, Alappuzha, News, Lok Sabha, Election, Trending, BDJS, Thrissur, Vadakara, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?