ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ യുവാവ് വെട്ടേറ്റ് മരിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം:(www.kvartha.com 25/03/2019) ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ യുവാവ് വെട്ടേറ്റ് മരിച്ച കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ബാര്‍ട്ടണ് ഹില്‍ കോളനിയില്‍ ക്രിമിനല്‍ കേസ് പ്രതികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഗുണ്ടുകാട് സ്വദേശി അനില്‍കുമാര്‍ വെട്ടേറ്റ് മരിച്ചിരുന്നു.
ഇയാളെ വെട്ടിയത് ഗുണ്ടാനേതാവ് ജീവന്‍ ആണെന്ന് ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. കൊല്ലപ്പെട്ട അനില്‍കുമാറും ചില്ലറക്കാരനല്ല. ഇയാള്‍ക്കെതിരെയും നിരവധി കേസുകളുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളത് ജീവന്റെ കൂട്ടാളിയാണെന്നാണ് വിവരം.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം തലസ്ഥാനത്ത് നടന്ന മൂന്നാമത്തെ കൊലപാതകമാണിത്. ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ബോള്‍ട്ട് നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ജീവനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
തലസ്ഥാനത്ത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആക്രമസംഭവങ്ങളുടെയെല്ലാം പിന്നില്‍ കഞ്ചാവ് - ഗുണ്ടാ മാഫിയകളാണ്. പ്രതികളെ പോലീസ് പിടികൂടുന്നുണ്ടെങ്കിലും ആക്രമസംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Murder case, Custody, Police, Murder case: 1 accused in police custody

Powered by Info News For You

Comments
Post a Comment