ബി.ജെ.പിയോട് 'നോ' പറഞ്ഞ് വീരേന്ദര്‍ സേവാഗ്; മത്സരിക്കാനില്ലെന്ന് താരം

ന്യൂഡല്‍ഹി (www.evisionnews.co): ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിനെ അവതരിപ്പിക്കാമെന്ന ബിജെപിയുടെ മോഹം പൊലിഞ്ഞു. തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് താരം തന്നെയാണ് ബിജെപിയെ അറിയിച്ചത്. ഇക്കാര്യം ഡല്‍ഹിയിലെ ഉന്നത നേതാവ് സ്ഥിരീകരിച്ചതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

തനിക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നാണ് സേവാഗിന്റെ നിലപാട്. ഗൗതം ഗംഭീറും സേവാഗും ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത്തവണ ബിജെപിക്ക് വേണ്ടി മത്സരിക്കാനില്ലെന്ന് ശ്രീശാന്തും വ്യക്തമാക്കിയിട്ടുണ്ട്. വിലക്ക് നീക്കിയതോടെ തനിക്ക് കളത്തിലേക്ക് മടങ്ങിവരാമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ തന്നെ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരില്ലെന്നും ശ്രീശാന്ത് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?