തൃശൂരില്‍ തുഷാര്‍ മത്സരിക്കുന്നതിനോട് എതിരല്ലെന്ന് വെള്ളാപ്പള്ളി
കണിച്ചുകുളങ്ങര: (www.kvartha.com 21.03.2019) തൃശൂര്‍ സീറ്റില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നതിനോട് താന്‍ എതിരല്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക സ്‌നേഹമോ രാഷ്ട്രീയ വിരോധമോ ഇല്ല. തുഷാറിനോടും എസ്.എന്‍.ഡി.പിക്ക് ശരിദൂരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുഷാറിനുള്ളത് ശക്തമായ സംഘടനാ സംസ്‌കാരമാണ്. എസ്.എന്‍.ഡി.പി ഭാരവാഹിത്വം രാജിവയ്‌ക്കേണ്ടി വരുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എസ്.എന്‍.ഡി.പിയോഗം ഭാരവാഹിയായിരിക്കെ മത്സരിക്കരുതെന്ന് തുഷാറിനോട് ആവശ്യപ്പെട്ടതായി നേരത്തെ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.
മത്സരിക്കുന്നെങ്കില്‍ എസ്.എന്‍.ഡി.പി പദവി രാജിവയ്ക്കണമെന്നും, എസ്.എന്‍.ഡി.പിക്ക് നാണക്കേടുണ്ടാകുന്ന അനുഭവം നേരത്തെ ഉണ്ടായതുകൊണ്ടാണ് ഈ തീരുമാനമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Vellappally Natesan support Thushar Vellappally, Vellapally Natesan, Lok Sabha, Election, Trending, News, Politics, BDJS, Thrissur, SNDP, Kerala.

Powered by Info News For You

Comments
Post a Comment