വിപണിയില്‍ പുതിയ തന്ത്രങ്ങളുമായി സാംസങ്ങ്

ന്യൂഡെല്‍ഹി: (www.kvartha.com 23.03.2019) വിപണിയില്‍ പുതിയ തന്ത്രങ്ങളുമായി ഇലക്ട്രോണിക്‌സ് ഭീമന്‍മാരായ സാംസങ്ങ്. ലോ ബഡ്ജറ്റ് ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ വിപണി കീഴടക്കുമ്പോള്‍ പലപ്പോഴും സാംസംഗ് പോലുള്ള മുന്‍നിര കമ്പനിക്കാര്‍ക്ക് ഭീഷണിയായിരുന്നു. എന്നാല്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ ഒരുങ്ങുകയാണ് സാംസംഗ്.

അതിനായി ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയിരിക്കുകായണ് സാംസംഗ്. ഏറ്റവും ഒടുവിലായി ഗ്യാലക്‌സി എ40യാണ് പുറത്തിറക്കിയിരിക്കുന്നത്. ഏപ്രില്‍ പത്ത് മുതല്‍ ഫോണ്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Samsung Galaxy A40 price in India, specifications, comparison,New Delhi, Mobile Phone, News, Business, Technology, National.

ഗ്യാലക്സി എ30, എ50 എന്നീ മോഡലുകള്‍ പോലെ തന്നെ ഇതിനും 3ഡി ഗ്ലാസ്റ്റിക് ബാക്കാണുള്ളത്. 5.9 ഇഞ്ച് ഫുള്‍ എച്ച്.ഡി ഇന്‍ഫിനിറ്റി യുസൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ 1080 X 2280 പിക്സല്‍ റെസലൂഷന്‍ നല്‍കുന്നുണ്ട്. 19:9 ആണ് സ്‌ക്രീനിന്റെ ആസ്പെക്റ്റ് റേഷ്യോ. സാംസംഗിന്റെ സ്വന്തം എക്സിനോസ് 7885 പ്രോസസ്സര്‍ ഫോണിനു കരുത്തേകുന്നത്.

4 ജി.ബി റാം മെമ്മറിയുള്ള ഫോണില്‍ 64 ജി.ബിയുടെ ഇന്റേണല്‍ മെമ്മറിയുണ്ട്. എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജി.ബി വരെ ഉയര്‍ത്താനാകും. ആന്‍ഡ്രോയിഡ് 9.0 പൈ ഒ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. കൂട്ടിന് സാംസംഗിന്റെ സ്വന്തം യൂസര്‍ ഇന്റര്‍ഫേസായ വണ്‍ ഉണ്ട്.

ഇരട്ട ക്യാമറ സംവിധാനമാണ് A40 യിലുള്ളത്. എല്‍.ഇ.ഡി ഫ് ളാഷോടുകൂടിയ 16+5 മെഗാപിക്സലിന്റെ സെന്‍സറാണ് പിന്‍കാമറയില്‍ ഉള്ളത്. 25 മെഗാപിക്സലിന്റ സെല്‍ഫി കാമറ A40യുടെ പ്രത്യേകതയാണ്. ഫോണിന്റെ പിന്നിലായി ഫിംഗര്‍ പ്രിന്റ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3,100എം.എ.എച്ച് ബാറ്ററിയാണ് A40ക്ക് ശക്തിപകരുന്നത്. 4ജി, വോള്‍ട്ട്, 3ജി, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്, എന്‍.എഫ്.സി, തുടങ്ങിയ കണക്ടീവിറ്റി സംവിധാനങ്ങളും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ബ്ലാക്ക്, വൈറ്റ്, ഓറഞ്ച് നിറഭേദങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്. 249 യൂറോയാണ് വില. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം 19,520 രൂപ വില വരും. ഏപ്രില്‍ 10 മുതലാണ് ഫോണിന്റെ വില്‍പ്പന ആരംഭിക്കുന്നത്. എന്നാല്‍ A 40യുടെ മറ്റ് സവിശേഷതകളെപ്പറ്റി ഔദ്യോഗികമായ അറിയിപ്പ് കമ്പനിയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല.


Keywords: Samsung Galaxy A40 price in India, specifications, comparison,New Delhi, Mobile Phone, News, Business, Technology, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?