മുസ്ലിംങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കണം; ഹര്‍ജിയുമായി എത്തിയ വ്യക്തി കോടതിയില്‍ വിയര്‍ത്തു

ന്യൂഡല്‍ഹി: (www.kvartha.com 16.03.2019) മുസ്ലിങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ഉത്തരവിടണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി. ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, വിനീത് സരണ്‍ എന്നിവരുടെ മുമ്പാകെയാണ് ഹര്‍ജി എത്തിയത്. ഈ വാദം നിങ്ങള്‍ ശരിക്കും ഉന്നയിക്കുന്നുണ്ടോ എന്ന് സുപ്രീംകോടതി ഹര്‍ജിക്കാരനോട് ചോദിച്ചു.

ഹര്‍ജിയില്‍ വാദംകേള്‍ക്കാം. പക്ഷേ, ഉത്തരവിടുന്നത് നിങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് നിര്‍ദേശിച്ചാകുമെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ജസ്റ്റിസ് നരിമാനാണ് ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് ഇക്കാര്യം വ്യക്തമാക്കിയത്. നടപടി വേണ്ട എന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി തള്ളുകയായിരുന്നു. രാജ്യത്തെ ജനസംഖ്യയില്‍ 15 ശതമാനം മുസ്ലിങ്ങള്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞമാസം മേഘാലയ ഹൈക്കോടതി ജഡ്ജി വിധിന്യായത്തില്‍ മതപരമായ പരാമര്‍ശം നടത്തിയതും വിവാദമായിരുന്നു.

Petition to send Indian Muslims to Pakistan gets fitting response in Supreme Court, New Delhi, News, National, Court, Supreme Court of India, Notice, Muslim, Religion

പാക്കിസ്താന്‍ ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചു. ഇന്ത്യ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കേണ്ടിയിരുന്നു. എന്നാല്‍ ഇപ്പോഴും മതേതര രാജ്യമായിട്ടാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും മേഘാലയ ഹൈക്കോടതി ജഡ്ജി എസ്ആര്‍ സെന്നിന്റെ വിധിന്യായത്തില്‍ വന്നത് വിവാദമാകുകയും ചെയ്തു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മേഘാലയ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Petition to send Indian Muslims to Pakistan gets fitting response in Supreme Court, New Delhi, News, National, Court, Supreme Court of India, Notice, Muslim, Religion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?