ശ്രീശാന്തിന് താത്ക്കാലിക ആശ്വാസം; ബി സി സി ഐയുടെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി
ന്യൂഡല്‍ഹി: (www.kvartha.com 15.03.2019) വാതുവെപ്പ് കേസില്‍ ശ്രീശാന്തിന് താത്ക്കാലിക ആശ്വാസം. ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. അതേസമയം ശ്രീശാന്തിന് എന്തു ശിക്ഷ നല്‍കാം എന്ന കാര്യത്തില്‍ ബി.സി.സി.ഐയ്ക്ക് തീരുമാനമെടുക്കാം. ഇതിനായി സുപ്രീം കോടതി ബി.സി.സി.ഐയ്ക്ക് മൂന്നു മാസത്തെ കാലാവധി നല്‍കിയിട്ടുണ്ട്. ബി.സി.സി.ഐയ്ക്കെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
ശ്രീശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബി.സി.സി.ഐയുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. എന്നാല്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ശരിയല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ക്രിമിനല്‍ കേസും അച്ചടക്ക നടപടിയും രണ്ട് ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഒത്തുകളിച്ചതിന് തെളിവുണ്ടെന്ന് ബി.സി.സി.ഐ.യും ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ശ്രീശാന്തും ശക്തമായി വാദിച്ചിരുന്നു. ഐ.പി.എല്‍. ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കുമ്പോള്‍ റണ്‍സ് വിട്ടുനല്‍കുന്നതിന് ശ്രീശാന്ത് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ബി.സി.സി.ഐയുടെ വാദം.
ബി.സി.സി.ഐ വിലക്ക് ശരിവെച്ച കേരള ഹൈക്കോടതി വിധിക്കെതിരേയാണ് 36-കാരനായ ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്. വിദേശത്ത് നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും വിലക്ക് നിലനില്‍ക്കുന്നതിനാല്‍ തനിക്ക് കളിക്കാനാവുന്നില്ലെന്നാണ് ശ്രീശാന്തിന്റെ വാദം.
ആജീവനാന്ത വിലക്ക് എന്നത് ഭരണാഘടനാവിരുദ്ധമാണെന്നും അത് ഒരു പൗരനെന്ന നിലയില്‍ തന്റെ അവകാശങ്ങള്‍ക്ക് എതിരാണെന്നും കേസിന്റെ വാദത്തിനിടയില്‍ ശ്രീശാന്ത് കോടതിയില്‍ വാദിച്ചിരുന്നു. വാതുവയ്പ്പ് കേസില്‍ പോലീസ് കൊണ്ടു വന്ന ടെലിഫോണ്‍ രേഖകളും തെളിവുകളും അടിസ്ഥാന രഹിതമാണെന്ന് വിചാരണകോടതി കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസഹ്‌റുദ്ദീന് വിലക്കേര്‍പ്പെടുത്തിയെങ്കിലും അതു പോലും നിശ്ചിത കാലത്തേക്കായിരുന്നുവെന്നും വിലക്ക് മൂലം മറ്റു അന്താരാഷ്ട്ര മത്സരങ്ങളിലും തനിക്കിപ്പോള്‍ പങ്കെടുക്കാന്‍ പറ്റുന്നില്ലെന്നും ശ്രീശാന്ത് കോടതിയില്‍ പറഞ്ഞിരുന്നു.
2013-ലെ ഐ.പി.എല്‍ വാതുവെയ്പ് കേസിനെ തുടര്‍ന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ആറു വര്‍ഷമായി ഈ വിലക്ക് തുടരുകയായിരുന്നു. 2015 ഏപ്രില്‍ 20ന് ഒത്തുകളിച്ചതിന് തെളിവില്ലെന്ന് നിരീക്ഷിച്ച് പട്യാല ഹൗസ് കോടതി നിരീക്ഷിക്കുകയും മലയാളി താരത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. പക്ഷേ ബി.സി.സി.ഐ വിലക്ക് തുടര്‍ന്നു.
തുടര്‍ന്ന് 2017-ല്‍ വിലക്ക് നീക്കണമെന്ന ആവശ്യവുമായി ശ്രീശാന്ത് കേരളാ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശ്രീശാന്തിന് അനുകൂലമായ തീരുമാനമെടുത്തതോടെ ബി.സി.സി.ഐ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി. ഇതോടെ 2018 ജനുവരിയില്‍ ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sreesanth life ban revoked, Supreme Court asks BCCI to revisit quantum of punishment, New Delhi, News, Cricket, Sports, Supreme Court of India, Trending, National.

Powered by Info News For You

Comments
Post a Comment