ചാനല്‍ മാറ്റുന്നതിനെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പിച്ചു

ചെന്നൈ: (www.kvartha.com 09.03.2019) ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു. 50കാരനായ വീരനാണ് ഭാര്യ ഉഷ(47)യെ കുത്തി പരിക്കേല്‍പ്പിച്ചത്. ട്രിപ്ലിക്കെയിനിലെ അയോതി നഗറിലെ വീട്ടില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്;

പഴയകാല പാട്ടുകള്‍ കേള്‍ക്കുകയായിരുന്നു വീരന്‍. ആ സമയത്താണ് ചാനല്‍ മാറ്റണമെന്നാവശ്യപ്പെട്ട് ഉഷ എത്തിയത്. എന്നാല്‍ ചാനല്‍ മാറ്റാന്‍ വീരന്‍ വിസമ്മതിക്കുകയും റിമോര്‍ട്ട് ഉഷയ്ക്ക് നല്‍കാതെ തന്റെ കൈവശം വയ്ക്കുകയും ചെയ്തു. ഇതോടെ വീരന്റെ കയ്യില്‍നിന്ന് റിമോര്‍ട്ട് പിടിച്ച് വാങ്ങാന്‍ ഉഷ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ ഇതേച്ചൊല്ലി ഇരുവരും തര്‍ക്കത്തിലാകുകയും വീരന്‍ ഉഷയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

Chennai: Man stabs wife in fight over changing television channel, chennai, News, attack, Crime, Criminal Case, Injured, Hospital, Treatment, Police, National

ആക്രമണത്തില്‍ നെഞ്ചിലും വയറ്റിലും സാരമായി പരിക്കേറ്റ ഉഷയെ രായപേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് ഉഷയെ ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം, ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ഇരുവരും ദിവസവും വഴക്കിടാറുള്ളതായി അയല്‍ക്കാര്‍ പറഞ്ഞു. സംഭവത്തില്‍ വീരനെ അറസ്റ്റ് ചെയ്ത പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.


Keywords: Chennai: Man stabs wife in fight over changing television channel, chennai, News, attack, Crime, Criminal Case, Injured, Hospital, Treatment, Police, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?