പ്രളയ ദുരന്തങ്ങളെ അതിജീവിച്ച് വയനാട്ടിലെ ടൂറിസം മേഖല തിരിച്ചു വരവിലേക്ക്
കല്‍പറ്റ: (www.kvartha.com 21.03.2019) വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ പ്രളയത്തെ ജില്ല എങ്ങനെ അതി ജീവിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് വയനാട്ടിലെ ടൂറിസം മേഖലയുടെ തിരിച്ച് വരവ്. ജില്ലയുടെ പ്രധാന വരുമാന മാര്‍ഗങ്ങളായ കൃഷിയും, വിനോദ സഞ്ചാരവുമാണ് പ്രളയത്തില്‍ തകര്‍ന്നടിഞ്ഞത്. വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ കച്ചവട സ്ഥാപനങ്ങളേയും ബാധിച്ചു. സംസ്ഥാന സര്‍ക്കാറിന്റെയും, വിനോദ സഞ്ചാര വകുപ്പിന്റെയും കൃത്യമായ ഇടപെടലുകളും ദീര്‍ഘ വീക്ഷണമുളള പദ്ദതികളും നടപ്പാക്കിയതോടെ ജില്ലയില്‍ നിന്ന് അകന്ന് നിന്ന വിനോദ സഞ്ചാരികള്‍ എത്തിതുടങ്ങി.
സെയിഫ് വയനാട് എന്ന വിനോദ സഞ്ചാരവകുപ്പിന്റെ അന്യ സംസ്ഥാനങ്ങളില്‍ നടത്തിയ ക്യാമ്പയിനുകളും ഗുണം ചെയ്തു.ഡിടിപിസിയുടെ ഈ ആറു കേന്ദ്രങ്ങളില്‍ നിന്നായി സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ യഥാക്രമം 7,91,706, 17,76,560, 29,82,366, 38,48,022 എന്നിങ്ങനെയാണ് വരുമാനം. ഓരോ കേന്ദ്രങ്ങളിലും ലഭിച്ച വരുമാനത്തിന്റെ വിശദാംശം (പൂക്കോട്, വയനാട് ഹെറിറ്റേജ് മ്യൂസിയം, കര്‍ലാട്, കാന്തന്‍പാറ, എടയ്ക്കല്‍, കുറുവ എന്നീ ക്രമത്തില്‍): സെപ്റ്റംബര്‍ 490776, 22380, 57210, 0, 157230, 64110. ഒക്ടോബര്‍ 1143400, 46210, 129500, 0, 320300, 137150. നവംബര്‍ 1642560, 61870, 165420, 75020, 706100, 264430. ഡിസംബര്‍ 2101718, 81450, 228950, 48500, 684020, 703384.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ഓരോ കേന്ദ്രത്തിലും ലഭിച്ച വരുമാനം: പൂക്കോട് 1,35,91,415, ഹെറിറ്റേജ് മ്യൂസിയം 6,82,710, കര്‍ലാട് 16,35,160, കാന്തന്‍പാറ 6,81,680, എടയ്ക്കല്‍ 55,47,320, കുറുവ 19,07,704. കൂടാതെ ഡിടിപിസിയുടെ ഡോര്‍മിറ്ററി സംവിധാനം വഴി നവംബറില്‍ മാത്രം 66,966 രൂപയും വരുമാനമായി ലഭിച്ചു. പൂക്കോട് 36,97,661, അമ്പലവയല്‍ വയനാട് ഹെറിറ്റേജ് മ്യൂസിയം 2,22,330, കര്‍ലാട് തടാകം 5,06,480, കാന്തന്‍പാറ വെള്ളച്ചാട്ടം 2,10,020, എടയ്ക്കല്‍ ഗുഹ 17,06,710, കുറുവാദ്വീപ് 4,95,180 ആകെ 68,38,381. ഏതാനും കുറച്ചു സംഖ്യകള്‍ക്കപ്പുറം വയനാടിന്റെ പ്രതീക്ഷയായിരുന്നു ഇത്.
വയനാടന്‍ സമ്പദ് വ്യവസ്ഥയിലേക്ക് ഏറെ സംഭാവന ചെയ്യുന്ന വിനോദസഞ്ചാരത്തില്‍ നിന്നു ഡിടിപിസിക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളില്‍ കഴിഞ്ഞ മെയ് മാസം മാത്രം ലഭിച്ച വരുമാനം ഇത്രയും വരും. എന്നാല്‍, 68 ലക്ഷത്തില്‍ നിന്നിരുന്ന വരുമാനം അഞ്ചര ലക്ഷത്തിലേക്ക് കൂപ്പുകുത്തിയത് വളരെ പെട്ടെന്നാണ്.
ആഗസ്തിലെ പ്രളയം ടൂറിസം മേഖലയെ ഒന്നാകെ പിടിച്ചുലച്ചു. ഇത്രയും കേന്ദ്രങ്ങളില്‍ നിന്ന് ആഗസ്തില്‍ മാത്രം ലഭിച്ചത് 5,44,100 രൂപ! പക്ഷേ, ഇന്നു സ്ഥിതിയാകെ മാറി. പ്രതിസന്ധികളില്‍ പകച്ചുനില്‍ക്കാന്‍ മേഖല തയ്യാറായിരുന്നില്ല.
വയനാടന്‍ ടൂറിസം കുതിക്കുകയാണ്. പൊടുന്നനെ താഴ്ന്ന വരുമാന ഗ്രാഫ് കുത്തനെ മുകളിലേക്കും. പ്രളയശേഷം വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ ലഭിച്ച വരുമാനത്തിന്റെ കണക്കെടുത്താല്‍ ഇക്കാര്യം വ്യക്തമാവും. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കാന്തന്‍പാറ വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചില്ലെങ്കിലും മറ്റ് കേന്ദ്രങ്ങളില്‍ വരുമാനം പതിയെ കൂടിക്കൊണ്ടിരുന്നു.
20172018 സാമ്പത്തിക വര്‍ഷം നവംബര്‍ വരെ പൂക്കോട് തടാകം സന്ദര്‍ശിക്കാന്‍ 8,80,666 സഞ്ചാരികളെത്തി.അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം 1,01,839 പേര്‍ സന്ദര്‍ശിച്ചു. എടയ്ക്കല്‍ ഗുഹ സന്ദര്‍ശിച്ചത് 4,08,884 പേരാണ്. കുറുവയില്‍ പാല്‍വെളിച്ചം ഭാഗത്തു ഡിടിപിസിയും പാക്കം വഴി വനംവകുപ്പും 475 വീതം സഞ്ചാരികളെയാണ് ദിവസേന ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുന്നത്. കുറുവാദ്വീപില്‍ 1,03,331 സന്ദര്‍ശകര്‍ നവംബര്‍ 30 വരെയെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Surviving the flood disasters and returning tourism sector in Wayanad, Wayanadu, News, Kerala, Flood, Travel & Tourism, Business.
സെയിഫ് വയനാട് എന്ന വിനോദ സഞ്ചാരവകുപ്പിന്റെ അന്യ സംസ്ഥാനങ്ങളില്‍ നടത്തിയ ക്യാമ്പയിനുകളും ഗുണം ചെയ്തു.ഡിടിപിസിയുടെ ഈ ആറു കേന്ദ്രങ്ങളില്‍ നിന്നായി സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ യഥാക്രമം 7,91,706, 17,76,560, 29,82,366, 38,48,022 എന്നിങ്ങനെയാണ് വരുമാനം. ഓരോ കേന്ദ്രങ്ങളിലും ലഭിച്ച വരുമാനത്തിന്റെ വിശദാംശം (പൂക്കോട്, വയനാട് ഹെറിറ്റേജ് മ്യൂസിയം, കര്‍ലാട്, കാന്തന്‍പാറ, എടയ്ക്കല്‍, കുറുവ എന്നീ ക്രമത്തില്‍): സെപ്റ്റംബര്‍ 490776, 22380, 57210, 0, 157230, 64110. ഒക്ടോബര്‍ 1143400, 46210, 129500, 0, 320300, 137150. നവംബര്‍ 1642560, 61870, 165420, 75020, 706100, 264430. ഡിസംബര്‍ 2101718, 81450, 228950, 48500, 684020, 703384.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ഓരോ കേന്ദ്രത്തിലും ലഭിച്ച വരുമാനം: പൂക്കോട് 1,35,91,415, ഹെറിറ്റേജ് മ്യൂസിയം 6,82,710, കര്‍ലാട് 16,35,160, കാന്തന്‍പാറ 6,81,680, എടയ്ക്കല്‍ 55,47,320, കുറുവ 19,07,704. കൂടാതെ ഡിടിപിസിയുടെ ഡോര്‍മിറ്ററി സംവിധാനം വഴി നവംബറില്‍ മാത്രം 66,966 രൂപയും വരുമാനമായി ലഭിച്ചു. പൂക്കോട് 36,97,661, അമ്പലവയല്‍ വയനാട് ഹെറിറ്റേജ് മ്യൂസിയം 2,22,330, കര്‍ലാട് തടാകം 5,06,480, കാന്തന്‍പാറ വെള്ളച്ചാട്ടം 2,10,020, എടയ്ക്കല്‍ ഗുഹ 17,06,710, കുറുവാദ്വീപ് 4,95,180 ആകെ 68,38,381. ഏതാനും കുറച്ചു സംഖ്യകള്‍ക്കപ്പുറം വയനാടിന്റെ പ്രതീക്ഷയായിരുന്നു ഇത്.
വയനാടന്‍ സമ്പദ് വ്യവസ്ഥയിലേക്ക് ഏറെ സംഭാവന ചെയ്യുന്ന വിനോദസഞ്ചാരത്തില്‍ നിന്നു ഡിടിപിസിക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളില്‍ കഴിഞ്ഞ മെയ് മാസം മാത്രം ലഭിച്ച വരുമാനം ഇത്രയും വരും. എന്നാല്‍, 68 ലക്ഷത്തില്‍ നിന്നിരുന്ന വരുമാനം അഞ്ചര ലക്ഷത്തിലേക്ക് കൂപ്പുകുത്തിയത് വളരെ പെട്ടെന്നാണ്.
ആഗസ്തിലെ പ്രളയം ടൂറിസം മേഖലയെ ഒന്നാകെ പിടിച്ചുലച്ചു. ഇത്രയും കേന്ദ്രങ്ങളില്‍ നിന്ന് ആഗസ്തില്‍ മാത്രം ലഭിച്ചത് 5,44,100 രൂപ! പക്ഷേ, ഇന്നു സ്ഥിതിയാകെ മാറി. പ്രതിസന്ധികളില്‍ പകച്ചുനില്‍ക്കാന്‍ മേഖല തയ്യാറായിരുന്നില്ല.
വയനാടന്‍ ടൂറിസം കുതിക്കുകയാണ്. പൊടുന്നനെ താഴ്ന്ന വരുമാന ഗ്രാഫ് കുത്തനെ മുകളിലേക്കും. പ്രളയശേഷം വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ ലഭിച്ച വരുമാനത്തിന്റെ കണക്കെടുത്താല്‍ ഇക്കാര്യം വ്യക്തമാവും. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കാന്തന്‍പാറ വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചില്ലെങ്കിലും മറ്റ് കേന്ദ്രങ്ങളില്‍ വരുമാനം പതിയെ കൂടിക്കൊണ്ടിരുന്നു.
20172018 സാമ്പത്തിക വര്‍ഷം നവംബര്‍ വരെ പൂക്കോട് തടാകം സന്ദര്‍ശിക്കാന്‍ 8,80,666 സഞ്ചാരികളെത്തി.അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം 1,01,839 പേര്‍ സന്ദര്‍ശിച്ചു. എടയ്ക്കല്‍ ഗുഹ സന്ദര്‍ശിച്ചത് 4,08,884 പേരാണ്. കുറുവയില്‍ പാല്‍വെളിച്ചം ഭാഗത്തു ഡിടിപിസിയും പാക്കം വഴി വനംവകുപ്പും 475 വീതം സഞ്ചാരികളെയാണ് ദിവസേന ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുന്നത്. കുറുവാദ്വീപില്‍ 1,03,331 സന്ദര്‍ശകര്‍ നവംബര്‍ 30 വരെയെത്തി.
Keywords: Surviving the flood disasters and returning tourism sector in Wayanad, Wayanadu, News, Kerala, Flood, Travel & Tourism, Business.
Powered by Info News For You

Comments
Post a Comment