സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്: സ്ഥാനം തെറിച്ച ഉദ്യോഗസ്ഥര്‍ നിയമ നടപടിക്ക്; കാലിക്കറ്റ് വി സിക്കെതിരെ ഗവര്‍ണ്ണര്‍ക്ക് പരാതി
തേഞ്ഞിപ്പലം: (www.kvartha.com 10.03.2019) സര്‍വകലാശാലകളിലെ രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് കാലാവധി നാല് വര്‍ഷമാക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ സ്ഥാനം നഷ്ടപ്പെട്ട ഉദ്യോഗസ്ഥര്‍ നിയമ നടപടിക്കൊരുങ്ങുന്നു. എം ജി, കണ്ണൂര്‍, കുസാറ്റ്, ടെക്നിക്കല്‍, കാലിക്കറ്റ് തുടങ്ങിയ സര്‍വകലാശാലകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഓര്‍ഡിനന്‍സ് മൂലം സ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നത്.
ഓര്‍ഡിനന്‍സിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ഇവരുടെ ശ്രമം. അതെ സമയം രാഷ്ട്രീയ ഇടപെടലാണ് ഇതിന് പിന്നിലെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വി.സി, പി.വി.സി നിയമനങ്ങള്‍ പോലെ സെലക്ഷന്‍ കമ്മറ്റി സര്‍ക്കാറിന് നല്‍കുന്ന ലിസ്റ്റില്‍ നിന്നാണ് രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ നിയമനമെന്നതിനാല്‍ ഓരോ സര്‍ക്കാറിന്റെ കാലത്തും ഇപ്പോള്‍ നിലനില്‍ക്കുന്നത് പേലെ രാഷ്ട്രീയ നിയമനങ്ങളാണ് ഉണ്ടാവുക.
60 വയസ്സ് വരെ സര്‍വീസില്‍ തുടരുന്നതിന്ന് മുന്‍ സര്‍ക്കാറിന്റെ കാലത്തെടുത്ത തീരുമാനം റദ്ദാക്കിയാണ് പ്രായപരിധി 56 ആക്കി ചുരുക്കിയിരിക്കുന്നത്. 2014ല്‍ ആണ് ലീഗ് നോമിനിയായി രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദും, കോണ്‍ഗ്രസ് നോമിനിയായി ഡോ. വി വി ജോര്‍ജ്കുട്ടിയും കാലിക്കറ്റ് സര്‍വകലാശാലയിലെത്തിയത്. രജിസ്ട്രാര്‍ക്ക് ഇനി 11 വര്‍ഷവും, കണ്‍ട്രോളര്‍ക്ക് ഇനി നാല് വര്‍ഷവും സര്‍വീസ് കാലാവധി ബാക്കി നില്‍ക്കെയാണ് പുതിയ ഓര്‍ഡിനന്‍സ്.
അതെ സമയം ഓര്‍ഡിനന്‍സ് ഗവര്‍ണ്ണര്‍ വ്യാഴാഴ്ച്ച ഒപ്പ് വെച്ചതോടെ ഇരുവര്‍ക്കും സ്ഥാനനഷ്ടമുണ്ടായി. പകരം ആളെ നിയമിക്കാന്‍ ഇടത് കേന്ദ്രങ്ങള്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച്ച വി.സി കുസാറ്റില്‍ പോയതിനാല്‍ മറ്റൊന്നും നടന്നില്ല. വി.സിയെ സമ്മര്‍ദത്തിലാക്കി നിയമനം നടത്താനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവര്‍. ഇന്നലെയും ഇന്നും അവധിയായതിനാല്‍ വി സി രക്ഷപ്പെട്ടു. നാളെ സര്‍വകലാശാല പ്രക്ഷുബ്ദ്ദമാകാനിടയുണ്ട്.

വി സി ഓര്‍ഡിനന്‍സ് നടപ്പാക്കാത്തതിനെതിരെ അസോസിയേഷന്‍ ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് (ആക്ട് ) ഗവര്‍ണ്ണര്‍ പി സദാശിവത്തിന് പരാതി നല്‍കി. കണ്‍ട്രോളര്‍, രജിസ്ട്രാര്‍ തസ്തികകളില്‍ പകരം ചുമതല നല്‍കിയില്ലെന്നും യൂണിവേഴ്‌സിറ്റിയില്‍ ഭരണസ്തംഭനമാണെന്നുമാണ് പരാതി. കേരള സര്‍വകലാശാല റജിസ്ട്രാരായിരിക്കെയാണ് കാലിക്കറ്റ് വൈസ് ചാന്‍സലറായി ഡോ. കെ മുഹമ്മദ് ബഷീര്‍ നിയമിതനായത്. വി സി യുടെ കാലാവധി കഴിയാനിരിക്കെ പുതിയ ഓര്‍ഡിനന്‍സ് കാരണം അദ്ദേഹത്തിനും തിരികെ പോകാനാകില്ല.
Keywords: Govt Ordinance: Position The grounded officers are for legal action; Calicut complains against VC for Governor, Kozhikode, News, Kerala, Calicut University, University, Education, Government-employees, Supreme Court of India.

Powered by Info News For You

Comments
Post a Comment