കൊച്ചി വിമാനത്താവളം; വ്യാഴാഴ്ച മുതല്‍ ആഭ്യന്തര ചെക്ക്-ഇന്‍ ഒന്നാം ടെര്‍മിനലില്‍

നെടുമ്പാശേരി: (www.kvartha.com 20.03.2019) കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലായ ടി-1 പൂര്‍ണ സജ്ജമാകുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ശേഷം പുറപ്പെടുന്ന വിമാനങ്ങളില്‍ പോകേണ്ട യാത്രക്കാര്‍ ഒന്നാം ടെര്‍മിനലില്‍ ചെക്ക്-ഇന്‍ ചെയ്യണം. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.05 ന് ചെന്നൈയിലേയ്ക്ക് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ ചെക്ക്-ഇന്‍ ആണ് ഒന്നാം ടെര്‍മിനലില്‍ ആദ്യം നടക്കുക. ഇതിനായി രാവിലെ 10 ന് ടി-1 ല്‍ ചെക്ക്-ഇന്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ ചെക്ക്-ഇന്‍ രണ്ടാം ടെര്‍മിനലിലും പുറപ്പെടല്‍ ഒന്നാം ടെര്‍മിനലിലുമാണ്.

നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെ പ്രവര്‍ത്തനം ഡിസംബറില്‍ തുടങ്ങിയെങ്കിലും ചെക്ക്-ഇന്‍ മാത്രം രണ്ടാം ടെര്‍മിനലില്‍ ആയിരുന്നു. ആഗസ്റ്റിലെ പ്രളയത്തെത്തുടര്‍ന്ന് നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ചില ഉപകരണങ്ങള്‍ കേടായതിനാല്‍ ടെര്‍മിനല്‍-ഒന്നിലെ ചെക്ക്-ഇന്‍ സംവിധാനം ഒരുങ്ങിയിരുന്നില്ല. മൂന്നുമാസം കൊണ്ട് ഒന്നാം ടെര്‍മിനലിലെ വിശാലമായ ചെക്ക്-ഇന്‍ മേഖല ഒരുക്കാനും ഇന്‍-ലേന്‍ ബാഗേജ് സ്‌ക്രീനിങ് സംവിധാനം ഉള്‍പ്പെടെ പ്രവര്‍ത്തിപ്പിക്കാനും സിയാലിന് കഴിഞ്ഞു. നിലവിലെ രണ്ടാം ടെര്‍മിനലില്‍ ചെക്ക്- ഇന്‍ ബാഗേജുകള്‍ പ്രത്യേകമായി സ്‌ക്രീനിങ് നടത്തണം.

Kochi airport; Domestic check-in at T1 from tomorrow, Kochi, News, Kerala, Nedumbassery Airport, Technology, Business

ഇതിന് പുറമേ ബോര്‍ഡിങ് പാസ് എടുക്കാനും കൗണ്ടറില്‍ വരി നില്‍ക്കണം. ഒന്നാം ടെര്‍മിനലില്‍ ഇന്‍-ലൈന്‍ ബാഗേജ് സംവിധാനം സജ്ജമായതോടെ ചെക്ക്-ഇന്‍ ബാഗുകള്‍ അതത്് കൗണ്ടറുകളില്‍ നിക്ഷേപിച്ചാല്‍ മതിയാകും. രണ്ടാം ടെര്‍മിനലില്‍ 29 ചെക്ക്-ഇന്‍ കൗണ്ടറുകളാണുള്ളത്. ഒന്നാം ടെര്‍മിനലില്‍ 56 കൗണ്ടറുകളുണ്ട്. ഇവയില്‍ നാലെണ്ണത്തില്‍ സെല്‍ഫ്-ബാഗ് ഡ്രോപ് സംവിധാനമുണ്ട്. യാത്രക്കാര്‍ക്ക് സ്വയം ചെക്ക്-ഇന്‍ നിര്‍വഹിക്കാന്‍ 10 കിയോസ്‌ക്കുകളും ഒന്നാം ടെര്‍മിനലില്‍ സജ്ജീകരിച്ചിട്ടുണ്ട്. ചെക്ക്-ഇന്‍ കഴിഞ്ഞശേഷം യാത്രക്കാര്‍ ഒന്നാം നിലയിലെത്തും. ഇവിടെയാണ് സുരക്ഷാ സ്‌ക്രീനിങ് പരിശോധന. ഇവിടെ കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മ്യൂസിയം ഒരുക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi airport; Domestic check-in at T1 from tomorrow, Kochi, News, Kerala, Nedumbassery Airport, Technology, Business.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?