പാക്ക് കസ്റ്റഡിയിലായിരുന്ന കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറി

ന്യൂഡല്‍ഹി: (www.kvartha.com 01.03.2019) പാക്ക് കസ്റ്റഡിയിലായിരുന്ന ഇന്ത്യന്‍ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറി. വൈകീട്ട് അഞ്ച് മണിയോടെ വാഗാ അതിര്‍ത്തിയിലെത്തിച്ചാണ് വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറിയത്. വൈകീട്ട് അഞ്ച് മണിയോടെയാണ് അദ്ദേഹത്തെ പാക്ക് സൈന്യം വാഗാ അതിര്‍ത്തിയിലെത്തിച്ചത്. പാക്കിസ്ഥാന്റെ ബീറ്റിംഗ് റീട്രീറ്റ് ചടങ്ങിലായിരുന്നു കൈമാറ്റം.

വന്‍ വരവേല്‍പ്പാണ് വര്‍ധമാന് ഇന്ത്യ നല്‍കുന്നത്. അതേസമയം ഇന്നത്തെ ബീറ്റിംഗ് റീട്രീറ്റ് ചടങ്ങ് ഇന്ത്യ റദ്ദാക്കി. റാവല്‍പിണ്ടിയില്‍ നിന്നും അഭിനന്ദനെ ലാഹോറിലെത്തിച്ച ശേഷമായിരുന്നു വാഗാ അതിര്‍ത്തിയിലെത്തിച്ചത്. കൈമാറ്റ രേഖയില്‍ നയതന്ത്രപ്രതിനിധികള്‍ ഉച്ചയോടെ ഒപ്പുവെച്ചിരുന്നു.

ഉച്ചയ്ക്ക് രണ്ട് മണിയോടെ തന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും വൈകുകയായിരുന്നു. റെഡ് ക്രോസിന്റെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്ന അഭിനന്ദന്റെ ആരോഗ്യനില ആദ്യം പരിശോധിക്കും.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വാഗാ അതിര്‍ത്തിയിലെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ നേതാക്കള്‍ വരേണ്ടതില്ലെന്ന തീരുമാനത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. അഭിനന്ദന്‍ വര്‍ധമാന്റെ മാതാപിതാക്കളും വാഗാ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി ജനങ്ങളാണ് അതിര്‍ത്തിയിലെത്തിയത്. പതാക വാനിലുയര്‍ത്തിയും പടക്കം പൊട്ടിച്ചും ഭരതജനത അഭിനന്ദന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ്.

പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിക്കിടെയാണ് ഇന്ത്യന്‍ എയര്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്ഥാന്‍ പിടിയിലായത്. വ്യോമാക്രമണത്തിനിടെ വിമാനം തകര്‍ന്ന് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ അഭിനന്ദനെ സൈന്യം പിടികൂടുകയായിരുന്നു. കസ്റ്റഡിയിലായ ശേഷവും ധീരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ പാക്ക് സൈന്യം ശ്രമിച്ചെങ്കിലും വര്‍ധമാന്റെ ധീരനിലപാട് മൂലം അതിനൊന്നും സാധിച്ചിരുന്നില്ല. മൂന്ന് ദിവസം മുമ്പാണ് അഭിനന്ദനെ പാക്കിസ്ഥാന്‍ സൈന്യം പിടികൂടിയത്. പിടികൂടിയ ഉടനെ തന്റെ കയ്യിലുള്ള രഹസ്യരേഖകളെല്ലാം വിഴുങ്ങിയും പുഴയിലൊഴുക്കിയും കളയുകയായിരുന്നു അദ്ദേഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wing commander Abhinandan Vardhaman reached at India, New Delhi, News, Military, National, Chief Minister.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?