പള്ളി ഇമാമിനു നേരെയുണ്ടായ അക്രമം: സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സി പി എം രംഗത്ത്

കാസര്‍കോട്: (www.kasargodvartha.com 25.03.2019) പള്ളി ഇമാമിനെ ഇരുളിന്റെ മറവില്‍ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച സംഭവം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി എം കാസര്‍കോട് ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അക്രമമുണ്ടായെന്ന് പറഞ്ഞ് പരിക്കുകളോടെ ഇമാം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. നെല്ലിക്കുന്ന് നൂര്‍ മസ്ജിദ് ഇമാം സുള്ള്യ സ്വദേശി അബ്ദുല്‍ നാസര്‍ സഖാഫി (26) താന്‍ അക്രമത്തിനിരയായെന്ന് പൊലീസില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് മൊഴിയില്‍ ഉറച്ചുനില്‍ക്കാന്‍ തയ്യാറാകാത്ത ഇമാം പരാതിയുമായി മുന്നോട്ടുപോകാത്ത സ്ഥിതിയാണുള്ളത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെ നെല്ലിക്കുന്ന് വലിയ പള്ളിക്ക് സമീപത്തെ ക്യാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ വഴിയില്‍ വെച്ചായിരുന്നു അക്രമമെന്നാണ് ഇമാം പറഞ്ഞത്. എന്നാല്‍ പരാതിയില്‍നിന്ന് ഇമാം പിന്മാറിയതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നും സി പി എം ആരോപിച്ചു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് മനഃപൂര്‍വം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കമാണോ ഇതിന് പിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ പോലീസ് തയ്യാറാകണമെന്ന് ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Attack, CPM, CPM on Attack against Masjid Imam
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?