കുടിശ്ശികയുടെ പേരില്‍ കര്‍ഷകരേയോ ബന്ധുക്കളേയോ ബുദ്ധിമുട്ടിച്ചാല്‍ ക്രിമിനല്‍ കേസ് ; ബാങ്കുകള്‍ക്ക് താക്കീത് നല്‍കി മന്ത്രി വി എസ് സുനില്‍കുമാര്‍
ഇടുക്കി: (www.kvartha.com 08.03.2019) സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കടുത്ത മുന്നറിയിപ്പുമായി മന്ത്രി വി.എസ്. സുനില്‍കുമാര്‍. ബാങ്കുകളോ മറ്റ് ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളോ കുടിശ്ശികയുടെ പേരില്‍ കര്‍ഷകരെയോ അവരുടെ ബന്ധുക്കളെയോ ഫോണില്‍ വിളിച്ചോ മറ്റ് രീതിയിലോ ബുദ്ധിമുട്ടിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കുമെന്നാണ് മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ താക്കീത്.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന അടിയന്തിര മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരം കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ബാങ്ക് പ്രതിനിധികളുമായി തൊടുപുഴയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ വായ്പാ കുടിശ്ശിക ഈടാക്കാന്‍ കൃഷി ഭൂമിക്കുമേല്‍ 'സര്‍ഫാസി ' നിയമം പ്രയോഗിക്കാന്‍ ബാങ്കുകളെ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. കാര്‍ഷിക കടാശ്വാസത്തിന്റെ പരിധി രണ്ട് ലക്ഷംവരെ ഉയര്‍ത്തിയതിന് പുറമെ കാര്‍ഷിക വായ്പകളുടെ ഒമ്പത് ശതമാനം പലിശ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഇതില്‍ കൂടിയനിരക്കില്‍ പലിശ ഈടാക്കാന്‍ പാടില്ലെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടുള്ള മുഴുവന്‍ കര്‍ഷകരെയും പഞ്ചായത്ത് തലത്തില്‍ വിളിച്ചുകൂട്ടി കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ബാങ്ക് പ്രതിനിധികളും നേരിട്ട് സംസാരിച്ച് ആശ്വസിപ്പിക്കും. കര്‍ഷകരുടെ മേലുള്ള എല്ലാ ജപ്തിനടപടികളും നിറുത്തിവയ്ക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ പി.ജെ. ജോസഫ്, ഇ.എസ്. ബിജിമോള്‍ എന്നിവരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Minister V S Sunil Kumar against bank confiscate process, Idukki, News, Trending, Warning, Minister, Bank, Banking, Suicide Attempt, Farmers, Kerala, Press meet.

Powered by Info News For You

Comments
Post a Comment