ഡോ ജേക്കബ് തോമസ് സര്‍വീസില്‍ നിന്നും സ്വയംവിരമിച്ചു

തിരുവനന്തപുരം: (www.kvartha.com 23.03.2019) ഡോ ജേക്കബ് തോമസ് സര്‍വീസില്‍ നിന്നും സ്വയംവിരമിച്ചു. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡോ.ജേക്കബ് തോമസ് 30 വര്‍ഷത്തെ സര്‍വീസിനുശേഷമാണ് സ്വയം വിരമിക്കുന്നത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ മത്സരിക്കാനാണ് അദ്ദേഹം രാജിവച്ചത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് രാജിക്കത്ത് അയച്ചുകൊടുത്തെന്നും കത്ത് ലഭിച്ചതായ അറിയിപ്പ് തനിക്ക് കിട്ടിയെന്നും ജേക്കബ്‌തോമസ് പറഞ്ഞു.

DGP Jacob Thomas resigns from service, Thiruvananthapuram, News, Politics, Resigned, Lok Sabha, Election, Parliament, Trending, Pension, Kerala

ഭേദഗതി ചെയ്ത ചട്ടപ്രകാരം 30വര്‍ഷം സര്‍വീസുള്ള സിവില്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ രാജിക്കത്ത് നല്‍കിയാല്‍ അന്നുമുതല്‍ രാജി പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. 1985ബാച്ച് ഐ.പി.എസുകാരനായ ജേക്കബ്‌തോമസിന് 2020 മേയ് വരെ കാലാവധിയുണ്ടായിരുന്നു.

സ്വയംവിരമിക്കല്‍ അപേക്ഷയുടെ പകര്‍പ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഇ മെയില്‍ വഴി നല്‍കി. ഒപ്പിട്ട അപേക്ഷ നേരിട്ടോ ദൂതന്‍ വഴിയോ ലഭിച്ചാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിനു തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. 16മാസമായി സസ്‌പെന്‍ഷനിലുള്ള ജേക്കബ്‌തോമസിനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള അന്വേഷണം നിലവിലുണ്ട്.

സ്വയംവിരമിച്ചതോടെ ഈ നടപടികള്‍ സര്‍ക്കാരിന് അവസാനിപ്പിക്കേണ്ടി വരും. അച്ചടക്കനടപടികള്‍ ശേഷിക്കുന്നതിനാല്‍ ജേക്കബ് തോമസിന്റെ രാജിയെ സംസ്ഥാന സര്‍ക്കാരിന് എതിര്‍ക്കാം. പക്ഷേ, വ്യവസ്ഥകള്‍ക്ക് വിധേയമായി കേന്ദ്രം വിരമിക്കല്‍ അംഗീകരിക്കുകയാണ് കീഴ്വഴക്കം. സ്വയംവിരമിച്ചാലും ജേക്കബ് തോമസിന് പെന്‍ഷന്‍ ലഭിക്കും.

30വര്‍ഷത്തിലേറെ സര്‍വീസുള്ളതിനാല്‍ അദ്ദേഹത്തിന് അര്‍ഹമായ മുഴുവന്‍ പെന്‍ഷനും കിട്ടും. മാത്രമല്ല, വിരമിക്കല്‍ ആനുകൂല്യങ്ങളും ലഭിക്കും. എന്നാല്‍ അച്ചടക്ക നടപടി തീര്‍പ്പാക്കാത്തതിനാല്‍ സസ്‌പെന്‍ഷന്‍ കാലത്തെ പകുതി ശമ്പളം ഉടന്‍ കിട്ടിയെന്നുവരില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: DGP Jacob Thomas resigns from service, Thiruvananthapuram, News, Politics, Resigned, Lok Sabha, Election, Parliament, Trending, Pension, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?