വിമത ബി ജെ പി എം പി സാവിത്രിഭായ് ഫുലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: (www.kvartha.com 04.03.2019) ഉത്തര്‍പ്രദേശിലെ ദളിത് നേതാവും വിമത ബി.ജെ.പി എം.പിയുമായ സാവിത്രിഭായ് ഫുലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡെല്‍ഹിയില്‍ എ.ഐ.സി.സി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി,ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് ഫുലെയുടെ പാര്‍ട്ടി പ്രവേശനം.

സമാജ് വാദി മുന്‍ നേതാവ് രാകേഷ് സച്ചനും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. രണ്ടുതവണ എം.എല്‍.എയായിരുന്ന രാകേഷ് സച്ചന്‍ 2009ല്‍ ഫത്തേപൂരില്‍ നിന്ന് ലോക്‌സഭയിലെത്തി. 2014ലെ ബി.ജെ.പി തരംഗത്തില്‍ പരാജയപ്പെട്ടു.

Lok Sabha elections 2019: In a major boost, BJP MP Savitri Phule, ex-MP of SP join Congress, New Delhi, News, Politics, Rahul Gandhi, Priyanka Gandhi, Congress, BJP, Lok Sabha, National

അതേസമയം യു.പിയിലെ ദളിത് വോട്ടുകളില്‍ സ്വാധീനമുള്ള ഫുലെയുടെ വരവിലൂടെ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് . മോഡി സര്‍ക്കാര്‍ ദളിത് വിരുദ്ധ നയങ്ങള്‍ പിന്തുടരുന്നുവെന്ന് ആരോപിച്ചാണ് ബി.ജെ.പിയുമായി ഫുലെ ഇടഞ്ഞത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ ആറിന് അംബേദ്കറുടെ ചരമവാര്‍ഷിക ദിനത്തില്‍ ബി.ജെ.പി അംഗത്വം ഉപേക്ഷിച്ചു.

എസ്.സി എസ്.ടി നിയമത്തിലെ സുപ്രീംകോടതി ഉത്തരവ്, ഹനുമാനെ പറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ബി.ജെ.പിക്കെതിരെ ഫുലെ രംഗത്തെത്തിയിരുന്നു.

ബി.എസ്.പിയിലായിരുന്ന ഫുലെ 2000ത്തിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. 2012ല്‍ നിയമസഭാംഗമായെങ്കിലും 2014ല്‍ ബഹ്റെയ്ച്ച് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലെത്തി.

പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെ ജനറല്‍ സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലിറങ്ങിയ ശേഷം കോണ്‍ഗ്രസിലെത്തുന്ന പ്രമുഖരാണ് ഫുലെയും സച്ചനും. എസ്.പിയും ബി.എസ്.പിയും സഖ്യമുണ്ടാക്കിയതോടെ ഒറ്റയ്ക്ക് മത്സരിക്കേണ്ടിവന്ന കോണ്‍ഗ്രസിന് ഇവര്‍ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lok Sabha elections 2019: In a major boost, BJP MP Savitri Phule, ex-MP of SP join Congress, New Delhi, News, Politics, Rahul Gandhi, Priyanka Gandhi, Congress, BJP, Lok Sabha, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?