കടബാധ്യത; സ്വന്തം കടക്കും വാഹനത്തിനും തീയിട്ട യുവാവിന് പിഴ

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.03.2019) സാമ്പത്തിക ബാധ്യതയില്‍ നിന്നും കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ സ്വന്തം സ്ഥാപനവും വാഹനവും കത്തിച്ച് പോലീസിനെ കബളിപ്പിച്ച യുവാവിനെ കോടതി ശിക്ഷിച്ചു. പടന്ന മുഹമ്മദ്കുഞ്ഞിയുടെ മകന്‍ കുഞ്ഞബ്ദുല്ലയെ (35)യാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) 5,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കുഞ്ഞബ്ദുല്ല പലരില്‍ നിന്നും പണം വായ്പ വാങ്ങിയിരുന്നു. ഇത് തിരിച്ച് നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ കടം വാങ്ങിയവരില്‍ നിന്ന് രക്ഷപ്പെടാന്‍ പടന്നയില്‍ തന്റെ ഉടമസ്ഥതയിലുള്ള ആഇശ സ്റ്റോറൂം ആക്ടീവ വാഹനവും സ്വയം തീ വെക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ജാതര്‍ തീ വെച്ച് നശിപ്പിച്ചതാണെന്ന് ചന്തേര പോലീസില്‍ പരാതി നല്‍കി. സ്റ്റേഷനില്‍ സ്റ്റോര്‍ റൂമും വാഹനവും അഞ്ജാതന്‍ തീവെച്ച് നശിപ്പിച്ചുവെന്ന് പറഞ്ഞ് പരാതി കൊടുക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് തീ വെപ്പ് നാടകമാണെന്നും കുഞ്ഞബ്ദുല്ല തന്നെ തീവെച്ചതാണെന്നും കണ്ടെത്തിയത്. പോലീസില്‍ വ്യാജ പരാതി നല്‍കിയതിനും പോലീസ് അന്വേഷണത്തെ മനപ്പൂര്‍വ്വം വഴി തെറ്റിക്കുകയും ചെയ്തതിനാണ് പോലീസ് കുഞ്ഞബ്ദുല്ലയുടെ പേരില്‍ കേസെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Youth, Kanhangad, court, Padanna, Fine, fire, Top-Headlines, Financial problem; Man set fire own shop, fined
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?