കേരളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ബെംഗളൂരു പോലീസിന്റെ സഹായം തേടി

കൊല്ലം:(www.kvartha.com 21/03/2019) കേരളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ബെംഗളൂരു പോലീസിന്റെ സഹായം തേടി. ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നാടോടി പെണ്‍കുട്ടിയെ കണ്ടെത്താന്‍ കേരളാ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്.

News, Kollam, Kerala, Police, Investigates, Kidnap, Ochira girl kidnapped: Investigation continues


ഓച്ചിറ സ്വദേശി മുഹമ്മദ് റോഷന്‍ എന്ന യുവാവാണു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഇവര്‍ ബെംഗളൂരുവില്‍ ഉണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കേരള പോലീസ് ബംഗളൂരു പോലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ചത്.

ഓച്ചിറയ്ക്കു സമീപം വാടകയ്ക്കു താമസിച്ചുവരുന്ന രാജസ്ഥാന്‍ സ്വദേശിയുടെ മകളെയാണ് അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ സ്വദേശികളായ അനന്തു, വിപിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവര്‍സംഘമാണു കഴിഞ്ഞദിവസം രാത്രി വീട്ടില്‍ക്കയറി രക്ഷിതാക്കളെ മര്‍ദിച്ചശേഷം പെണ്‍കുട്ടിയെ കാറില്‍ കടത്തിക്കൊണ്ടുപോയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Police, Investigates, Kidnap, Ochira girl kidnapped: Investigation continues


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?