ബിജെപി പാളയത്തില്‍ നിന്ന് മാറി മതേതര സഖ്യകക്ഷികളായ ഇടതുപാര്‍ട്ടികള്‍ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ദേശീയനേതാക്കളുടെ മുന്നറിയിപ്പ്, രാഹുല്‍ ഗാന്ധി പിന്മാറുന്നു, മത്സരിക്കണമെന്നാവശ്യപ്പെട്ട് ലീഗിന്റെ സമ്മര്‍ദം

ന്യൂഡല്‍ഹി: (www.kvartha.com 28.03.2019) അനിശ്ചിതത്വം തുടരുന്ന വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. വയനാടന്‍ ചുരം കയറി മത്സരിക്കാന്‍ രാഹുല്‍ വരില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. ബിജെപി പാളയത്തില്‍ നിന്ന് ഒളിച്ചോടി കേന്ദ്രത്തിലെ മതേതര സഖ്യകക്ഷികളായ ഇടതുപാര്‍ട്ടികള്‍ മുഖ്യ എതിരാളികളായിട്ടുള്ള കേരളത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന ദേശീയനേതാക്കള്‍ രാഹുലിനെ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതേതുടര്‍ന്ന് രാഹുല്‍ പിന്മാറിയേക്കുമെന്നാണ് സൂചന. കേരളത്തിലെ നേതാക്കളുമായി രാഹുല്‍ അഭിപ്രായം ആരാഞ്ഞു.

അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് ലീഗിന്റെ സമ്മര്‍ദവുമുണ്ട്. രാഹുല്‍ വയനാട്ടില്‍ വരികയാണ് നല്ലതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തീരുമാനം വൈകരുതെന്ന് കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു. അതിനിടെ വയനാട്ടില്‍ മത്സരിക്കുമെന്ന് രാഹുല്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയും പറഞ്ഞു.

അമേഠിക്ക് പുറമെ വയനാട് അല്ലെങ്കില്‍ സുരക്ഷിത മണ്ഡലമെന്ന നിലയില്‍ കര്‍ണാടകയില്‍ നിന്ന് മത്സരിച്ചേക്കാനാണ് സാധ്യത. എന്‍സിപിക്കും കോണ്‍ഗ്രസിനും ജെഡിഎസിനും സ്വാധീനമുള്ള ഒരു മണ്ഡലമാകും പരിഗണിക്കുക.


Keywords: Kerala, National, News, Rahul Gandhi, Congress, Wayanad, Lok Sabha, Election, Trending, Muslim-League, UDF, LDF, Rahul will not contest in Wayanad?


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?