പെരിയ ഇരട്ടക്കൊലപാതകം: അമ്മ- പെങ്ങന്മാരുടെ സംഗമം കൊലപാതക രാഷ്ട്രീയത്തിന് താക്കീതായി

പെരിയ: (www.kasargodvartha.com 05.03.2019) കൊലപാതക രാഷ്ട്രീയത്തിനെതിരെ പെരിയ കല്യോട്ട് അമ്മ- പെങ്ങന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി. ജില്ലയില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നൂറു കണക്കിനു സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് സംഗമം ശ്രദ്ധേയമായി. കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയടക്കം നിരവധി രക്തസാക്ഷികളുടെ സഹോദരിമാരും അമ്മമാരും പരിപാടിക്കെത്തി.

പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന മഹിളാ കോണ്‍ഗ്രസ് ആണ് 'പെണ്‍മനസ്' എന്ന പേരില്‍ അമ്മ- പെങ്ങന്മാരുടെ സംഗമം സംഘടിപ്പിച്ചത്. സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതിരോധമുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കൊല്ലപ്പെട്ട കൃപേഷിന്റെയും, ശരത് ലാലിന്റെയും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു സംഗമം നടന്നത്.

കേരള പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ കേസ് സി ബി ഐക്ക് വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് സംഗമത്തില്‍ പ്രസംഗിച്ച എ ഐ സി സി വനിതാ സെക്രട്ടറിയും കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു. കൊലപാതകവും, അക്രമവും ശീലമാക്കിയ സി പി എമ്മിനെ നിരോധിക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ് ദേശീയ നേതാവ് സമന്‍ ഫര്‍സാന, സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ഉള്‍പ്പടെയുള്ള നിരവധി നേതാക്കള്‍ സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Periya, Murder, Top-Headlines, Trending, Murder, Periya double murder; Mahila congress Meet conducted
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?