ശോഭാ സുരേന്ദ്രന് സീറ്റില്ല; കെ. സുരേന്ദ്രന്റെ കാര്യത്തില്‍ അനിശ്ചിതത്വം

Image result for shobha surendran and k surendran(www.evisionnews.co) ലോകസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണത്തില്‍ ബിജെപിയിലും ആശയക്കുഴപ്പം. ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകാതെ എന്‍ഡിഎ നേതൃത്വം കുഴയുന്നു. പത്തനംതിട്ടയ്ക്കായി പാര്‍ട്ടിയിലെ പ്രമുഖരെല്ലാം രംഗത്ത് വന്നതാണ് കേന്ദ്ര നേതൃത്വത്തിന് തലവേദനയാകുന്നത്. പത്തനംതിട്ടയോ, തൃശൂരോ നല്‍കിയില്ലെങ്കില്‍ പിന്‍മാറുമെന്ന് ഇതിനിടയില്‍ കെ സുരേന്ദ്രന്‍ മുന്നറിയിപ്പും നല്‍കി. എന്നാല്‍, തൃശൂരില്‍ ബിഡിജെഎസ് സീറ്റ് വിട്ടു നല്‍കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ തുഷാര്‍ വെള്ളപ്പള്ളി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സമ്മതമറിയിച്ചതായും സൂചനയുണ്ട്.

പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള തന്നെയാകുമെന്നാണ് വിലയിരുത്തലുകള്‍. ഇങ്ങനെയാണെങ്കില്‍ സുരേന്ദ്രന്‍ എവിടെ മത്സരിക്കുമെന്ന ആശങ്കയിലാണ് അണികള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും പത്തനംതിട്ട സീറ്റിനായി കണ്ണുവെച്ചിരുന്നു. എന്നാല്‍ രണ്ടു പേര്‍ക്കും സീറ്റ് നല്‍കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ടയ്ക്കായി രംഗത്ത് വന്നിരുന്നു. എന്നാല്‍, അദ്ദേഹത്തെ എറണാംകുളത്ത് നിര്‍ത്താനാണ് പദ്ധതി. പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം കണ്ണന്താനം പറഞ്ഞിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?