കൊല്ലുന്നു, ഒളിപ്പിക്കുന്നു, സംരക്ഷിക്കുന്നു, കേസ് നടത്തുന്നു, പണം പിരിക്കുന്നു; കൊലപാതക രാഷ്ട്രീയം സി പി എമ്മുകാര്‍ കുലത്തൊഴിലാക്കി: സി പി എമ്മിന് ഇനി മാപ്പുമില്ല വോട്ടുമില്ല: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കാസര്‍കോട്: (www.kasargodvartha.com 18.03.2019) സി പി എമ്മിന്റെ കോട്ടകള്‍ ഇടിച്ചു നിരപ്പാക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നെ കാസര്‍കോട് നിയോഗിച്ചതെന്നും രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ഇടതുപക്ഷത്തിന്റെയും പ്രസക്തി നഷ്ടപ്പെട്ട സഹചര്യത്തില്‍ മുഴുവന്‍ കമ്മ്യൂണിസ്റ്റുകാരും എനിക്ക് വോട്ട് ചെയ്യണമെന്നും കാസര്‍കോട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍കോട് ഡി സി സി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ ഇവിടെ വന്നപ്പോള്‍ കേള്‍ക്കാന്‍ കഴിഞ്ഞത് സി പി എമ്മുകാര്‍ വകവരുത്തിയ കല്ല്യോട്ടെ രണ്ടു കുഞ്ഞുങ്ങളുടെ അമ്മമാരുടെയും സഹോദരിമാരുടെയും ദീനരോദനമാണ്. കൃപേഷിനേയും ശരത് ലാലിനെയും അകാരണമായി വെട്ടിക്കൊന്ന സി പി എമ്മുകാര്‍ക്ക് മണ്ഡലത്തിലെ ജനങ്ങള്‍ ഒരുകാലത്തും മാപ്പും വോട്ടും നല്‍കില്ല. നിങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു കൊണ്ടാകും അവര്‍ പ്രതികാരം ചെയ്യുക. വരമ്പത്ത് കൂലി നല്‍കുന്ന കോടിയേരിയുടെ പാര്‍ട്ടിക്കാരുടെ കൊലപാതക രാഷ്ട്രീയം ഇനി ഇവിടെ വിലപ്പോകില്ല. എന്നെ ജയിപ്പിക്കുകയും രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും ചെയ്താല്‍ കല്ല്യോട്ടെ കൊലപാതക കേസിന്റെ അന്വേഷണം സി ബി ഐക്ക് വിടുകയും കൊല്ലിച്ചവനെയും പിടികൂടുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
കൊലപാതക രാഷ്ട്രീയം സി പി എമ്മുകാര്‍ കുലത്തൊഴില്‍ ആക്കിമാറ്റിയിരിക്കുന്നു. ആദായം കിട്ടുന്ന ഏര്‍പ്പാടാണിതെന്ന് പാര്‍ട്ടിക്കാര്‍ കരുതുന്നു. കൊല്ലുന്നു, ഒളിപ്പിക്കുന്നു, സംരക്ഷിക്കുന്നു, കേസ് നടത്തുന്നു, പണം പിരിക്കുന്നു ഇതെല്ലം നല്ല കച്ചവടമായി മാറ്റുകയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ആയിരം ദിനം തികയ്ക്കുമ്പോള്‍ 22 പേരെയാണ് കേരളത്തില്‍ കൊന്നത്. അതില്‍ 18 പേരെയും കൊന്നത് സി പി എമ്മുകാര്‍ തന്നെയാണെന്ന് സര്‍ക്കാര്‍ കണക്കു തന്നെ പറയുന്നു. ആള്‍ക്കൂട്ട കൊലപാതകവും സദാചാര ഗുണ്ടായിസവും കേരളത്തില്‍ പെരുകുന്നു. ഈ തെരെഞ്ഞെടുപ്പില്‍ രാജ്യത്ത് ഒരു പ്രസക്തിയുമില്ലാത്ത കമ്മ്യൂണിസ്റ്റ് മുന്നണി ജനങ്ങളെ വിഢികളാക്കുകയാണ്. 94 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് വെറും നാല് ശതമാനം വളര്‍ച്ച മാത്രം നേടിയ പാര്‍ട്ടികളാണ് ഇത്. വെറും 60 സീറ്റില്‍ മത്സരിക്കുന്ന ഇടതുപക്ഷത്തിന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും. കേരളത്തില്‍ മാത്രം ഏതാനും സീറ്റുകളില്‍ വിജയ പ്രതീക്ഷയുള്ള സി പി എം അന്ധമായ കോണ്‍ഗ്രസ് വിരോധം മാത്രമാണുള്ളത്. എന്നാല്‍ നരേന്ദ്ര മോദിയുടെ സര്‍ക്കാരിനെ തൂത്തെറിഞ്ഞു ജനാതിപത്യ മതേതര കക്ഷികളുടെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് ഈ തെരെഞ്ഞെടുപ്പില്‍ ഓരോ സീറ്റും നിര്‍ണ്ണായകമാണെന്നും ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
യു ഡി എഫ് ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍, എം നാരായണന്‍ കുട്ടി, കുര്യാക്കോസ് പ്ലാപ്പറമ്പന്‍, എബ്രഹാം തോണക്കല്‍, ഹരീഷ് ബി നമ്പ്യാര്‍ എന്നിവരും പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod UDF Candidate Rajmohan Unnithan to Medias, Kasaragod, News, Congress, CPM, election, Top-Headlines, Trending.

Powered by Info News For You

Comments
Post a Comment