അലാമിപ്പള്ളി-കാസര്‍കോട് റൂട്ടില്‍ കെ എസ് ആര്‍ ടി സിയുടെ പകല്‍ക്കൊള്ള

അലാമിപ്പള്ളി: (www.kasargodvartha.com 15.03.2019) അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തതോടെ കെ എസ് ആര്‍ ടി സി ദീര്‍ഘദൂര ബസുകള്‍ ഇവിടെ നിന്നും സര്‍വ്വീസ് ആരംഭിച്ചു തുടങ്ങി. എന്നാല്‍ അലാമിപ്പള്ളിയില്‍ നിന്നും കാസര്‍കോട്ടേക്ക് കെ എസ് ആര്‍ ടി സി ടിക്കറ്റ് നിരക്കില്‍ പകല്‍കൊള്ള. കോട്ടച്ചരി ബസ് സ്റ്റാന്‍ഡില്‍ നിന്നും കാസര്‍കോട്ടേക്ക് 30 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ അലാമിപ്പള്ളിയില്‍ നിന്നും കയറുന്ന യാത്രക്കാര്‍ക്ക് കാസര്‍കോട്ടേക്ക് 40 രൂപയാണ് ഈടാക്കുന്നത്.

ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ നീലേശ്വരത്തു നിന്നുള്ള ഫയര്‍ചാര്‍ജാണ് അലാമിപ്പള്ളിയില്‍ നിന്നും കാസര്‍കോട്ടേക്ക് ഈടാക്കുന്നതെന്നാണ് യാത്രക്കാര്‍ക്ക് മറുപടി കിട്ടുന്നത്. കെഎസ്ആര്‍ടിസി ഡിപ്പോയുമായി ബന്ധപ്പെട്ടപ്പോള്‍ അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തെങ്കിലും ബസിന്റെ ഫെയര്‍ചാര്‍ജ് മാറ്റം വരുത്താത്തതാണ് 40 രൂപ ഈടാക്കാന്‍ കാരണമെന്നാണ് പറയുന്നത്. ബസ് ഫെയര്‍ചാര്‍ജ് മാറ്റം വരുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറക്കേണ്ടത് സര്‍ക്കാരാണെന്നും ഇവര്‍ പറയുന്നു. ഈ സാങ്കേതിക തകരാറ് മൂലം യാത്രക്കാര്‍ക്ക് ബസ് ചാര്‍ജില്‍ 10 രൂപ അധികം നല്‍കേണ്ടി വരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, KSRTC, KSRTC-bus, news, KSRTC Charging High rate in Alamippally-Kasaragod Route
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?