ചെര്‍പ്പുളശ്ശേരി പീഡനം; പ്രതിയെ കോടതിയില്‍ ഹാജരാക്കും
പാലക്കാട്:(www.kvartha.com 24/03/2019) ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പ്രകാശനെ ഞായറാഴ്ച്ച കോടതിയില്‍ ഹാജരാക്കും. ഒറ്റപ്പാലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നിലാണ് പ്രതിയെ ഹാജരാക്കുന്നത്. തെളിവെടുപ്പിനും തുടരന്വേഷണത്തിനുമായി അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയില്‍ വിട്ട് തരാന്‍ ആവശ്യപ്പെടും.
ചെര്‍പ്പുളശ്ശേരി മണ്ണൂരില്‍ ഈ മാസം 16ന് റോഡരികില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പീഠനവിവരം പുറത്തറിയുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ചെര്‍പ്പുളശ്ശേരി സി.പി.എം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡനത്തിനിരയായി എന്നാണ് യുവതിയുടെ പരാതി.
കോളജ് മാഗസിന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി ഓഫീസില്‍ എത്തിയത്. മാഗസിനിലേക്കുള്ള പരസ്യത്തിന്റെ കാര്യങ്ങള്‍ സംസാരിക്കാനാണ് യുവാവ് ഏരിയ കമ്മിറ്റി ഓഫിസിലെത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയില്‍, യുവതി പോലീസിന് നല്‍കിയ ആദ്യത്തെ മൊഴിയില്‍ വ്യക്തത വരുത്താന്‍ CRPC 164 പ്രകാരം വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Palakkad, Kerala, Molestation, Case, CPM, Accused, Court, Police, Investigates,Cherpulassery molestation ; accused will be produced in court

Powered by Info News For You

Comments
Post a Comment