ഭക്ഷണം ഫ്രീ ആണെന്നു കരുതി ഇനി മുതല്‍ വാരി വലിച്ച് തിന്നാന്‍ കഴിയില്ല; എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ഡയറക്ടറുടെ നിയന്ത്രണം

ന്യൂഡല്‍ഹി: (www.kvartha.com 28.03.2019) ഭക്ഷണം ഫ്രീ ആണെന്നു കരുതി ഇനി മുതല്‍ വാരി വലിച്ച് തിന്നാന്‍ ഒന്നും കഴിയില്ല. എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കുന്നതിന് ഡയറക്ടറുടെ നിയന്ത്രണം. പൈലറ്റുമാര്‍ അടക്കമുള്ള ജീവനക്കാര്‍ മുന്തിയ തരം ഭക്ഷണം കഴിക്കരുതെന്നാണ് എയര്‍ ഇന്ത്യ ഡയറക്ടര്‍ ഓപ്പറേഷന്‍സ് അമിതാബ് സിങ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതുസംബന്ധിച്ച് അമിതാബ് സിങ് പൈലറ്റുമാര്‍ക്ക് ഇ-മെയില്‍ അയച്ചു.

പൈലറ്റുമാര്‍ ബര്‍ഗര്‍, സൂപ്പ്, സ്‌മോക്ക്ഡ് സാല്‍മണ്‍, ഗ്വാക്കമോള്‍ തുടങ്ങിയ മുന്തിയ ഇനം ഭക്ഷണസാധനങ്ങള്‍ വ്യാപകമായി ഓര്‍ഡര്‍ ചെയ്യുന്നതായും അത് കമ്പനിയുടെ ഭക്ഷണ ചെലവ് വര്‍ധിപ്പിക്കുന്നതായും അധികൃതര്‍ പറയുന്നു. ജോലിക്കിടെ കമ്പനി നിര്‍ദേശിച്ചിട്ടുള്ള ഭക്ഷണംമാത്രമെ കഴിക്കാവൂ. പ്രത്യേക ഭക്ഷണം കഴിച്ചാല്‍ അത് കമ്പനി നിയമങ്ങള്‍ക്ക് എതിരാകുമെന്നും ബുധനാഴ്ച അയച്ച് ഇ മെയിലില്‍ പറയുന്നു.

Don't order special meals for yourself during flights: Air India to its pilots, New Delhi, News, Business, Air India, Email, Pilots, Food, Health, Health & Fitness, National

അതേസമയം ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കുമാത്രമാണ് പ്രത്യേക ഭക്ഷണം കഴിക്കാന്‍ അനുമതിയുള്ളത്. അത് ഡോക്ടറുടെ നിര്‍ദേശമുണ്ടെങ്കില്‍ മാത്രമെന്നും ഇ മെയിലില്‍ അടിവരയിട്ടു പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Don't order special meals for yourself during flights: Air India to its pilots, New Delhi, News, Business, Air India, Email, Pilots, Food, Health, Health & Fitness, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?